ശുചിത്വ സന്ദേശവുമായി വിദ്യാര്‍ഥികള്‍ വീടുകളില്‍
പാങ്ങ്: രോഗങ്ങളെ പ്രതിരോധിക്കുന്നതിനും സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കുന്നതിനുമായി ശുചിത്വം പാങ്ങ് പദ്ധതിയുമായി വിദ്യാര്‍ഥികളും അധ്യാപകരും. പാങ്ങ് ഗവ.ഹയര്‍ സെക്കഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.
ശുചിത്വ ഗ്രാമത്തിനായി വീടുകളില്‍നിന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്ന സന്ദേശവുമായി രണ്ട@് മാസം മുന്‍പ് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ വീടുകളിലേക്ക് ലഘുലേഖകള്‍ നല്‍കി പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. വീടും പരിസരവും ശുചീകരിച്ചവര്‍ പ്രത്യേക ഫോമുകള്‍ പൂരിപ്പിച്ച് സ്‌കൂളില്‍ നല്‍കിയിരുന്നു.
സ്‌കൂളിലെ എന്‍.എസ്.എസ്, ജൂനിയര്‍ റെഡ് ക്രോസ് അംഗങ്ങളുടെ നേതൃത്വത്തില്‍ ശുചീകരിച്ച വീടുകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ടുകളും തയാറാക്കി. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്ക് ഈ വരുന്ന പതിനഞ്ചിന് ആരോഗ്യ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സന്നിധ്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സമ്മാനവും നല്‍കും. സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളുമാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."