യു.ഡി.എഫ് പടയൊരുക്കത്തിന് ആവേശോജ്വല വരവേല്‍പ്
കൊണ്ടോട്ടി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് പടയൊരുക്കത്തിന് ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്. ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ ആയിരക്കണത്തിന് പ്രവര്‍ത്തകര്‍ വാദ്യമേളങ്ങളുടെയും നാടന്‍കലകളുടെയും കരിമരുന്ന് പ്രയോഗത്തിന്റെയും അകമ്പടിയോടെ പടയൊരുക്കത്തെ സ്വീകരിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍, കണ്‍വീനര്‍ അഡ്വ. യു.എ ലത്തീഫ്, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, ടി.വി ഇബ്രാഹീം, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറിമാരായ അഷ്‌റഫ് കോക്കൂര്‍, സലീം കുരുവമ്പലം, കെ.പി.സി.സി സെക്രട്ടറിമാരായ വി.എ കരീം, കെ.പി. അബ്ദുള്‍ മജീദ്, ജനതാദള്‍ യു ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ, സി.എം.പി ജില്ലാ സെക്രട്ടറി കൃഷ്്ണന്‍ കോട്ടുമല, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കെ.പി അനീസ്, എം.എസ്.എഫ് അഖിലേന്ത്യാ പ്രസിഡന്റ് ടി.പി അഷ്‌റഫലി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ യു.കെ അഭിലാഷ്, രതീഷ് കൃഷ്ണ തുടങ്ങിയവര്‍ പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാനെത്തി.
കൊണ്ടോട്ടിയിലായിരുന്നു ജില്ലയിലെ ആദ്യ സ്വീകരണം. മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ പി.പി മൂസ അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, ടി.വി ഇബ്രാഹീം എം.എല്‍.എ, വി.ഡി സതീശന്‍ എം.എല്‍.എ, പി. ഉബൈദുള്ള എം.എല്‍.എ, കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹനാന്‍, ടി. ശരത്ചന്ദ്രപ്രസാദ്, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, അഖിലേന്ത്യാ സെക്രട്ടറി അബ്ദുസമദ് സമദാനി, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍, കണ്‍വീനര്‍ യു.എ ലത്തീഫ്, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് വള്ളിക്കുന്ന് മണ്ഡലത്തിലെ പടിക്കലിലും വേങ്ങര മണ്ഡലത്തിലെ കൊളപ്പുറം, തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി എന്നിവിടങ്ങളിലും സ്വീകരണം ഏറ്റുവാങ്ങി. ഇന്ന് താനൂരില്‍ നിന്നാണ് പര്യടനമാരംഭിക്കുന്നത്. തിരൂര്‍, പൊന്നാനി, എടപ്പാള്‍, കോട്ടക്കല്‍, മലപ്പുറം എന്നിവിടങ്ങളില്‍ പര്യടനം നടത്തും. ദേശീയസംസ്ഥാന നേതാക്കള്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."