പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ സര്‍വകലാശാല ധര്‍ണ നടത്തി
തേഞ്ഞിപ്പലം: പാരലല്‍ കോളജ് വിദ്യാര്‍ഥികളുടെ ബിരുദ രജിസ്ട്രേഷന് വിദൂര വിദ്യാഭ്യാസ സമ്പര്‍ക്ക ക്ലാസുകള്‍ നിര്‍ബന്ധമാക്കിയതോടെ വിദ്യാര്‍ഥികള്‍ക്ക് ഭാരിച്ച രജിസ്ട്രേഷന് ഫീ നല്കുന്നതിനെതിരേ പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ ധര്‍ണ നടത്തി.
സംസ്ഥാന രക്ഷാധികാരി പി.രാജേഷ് മേനോന് ഉദ്ഘാടനം ചെയ്തു. എ.ജി രാജീവന്, കെ.എസ് വിമല്ഷാജി, സി. മന്‍സൂര്‍, മനോജ്കുമാര്‍, അമിത്കുമാര്‍, കെ. നജീബ്,സ്വര്‍ണ്ണ ലത, പി.ബിന്ദു, ജമീല, വിദ്യാധരന്, കെ.സന്തോഷ് എന്നിവര്‍ സംസാരിച്ചു. സംഘടന നേതാക്കളുമായും വിദ്യാര്‍ഥികളുമായും നടത്തിയ ചര്‍ച്ചയില്‍ 18ന് നടക്കുന്ന സിന്‍ഡിക്കേറ്റില്‍ പ്രശ്നം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടത്താമെന്നും 25 വരെ രജിസ്ട്രേഷന് നീട്ടാമെന്നും വിസി ഉറപ്പ് നല്കി.
തീരുമാനം വിദ്യാര്ഥികള്ക്കനുകൂലമല്ലെങ്കില് 18ന് വ്യത്യസ്ത സമരരീതിയുമായി മുന്നോട്ട് വരുമെന്നും 19ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ കരിദിനം ആചരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. അതേ സമയം പൈവറ്റ് കോളജ് വിദ്യാര്‍ഥികള്‍ നടത്തുന്ന രാപ്പകല്‍ സമരം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."