കൈയേറ്റം ഒഴിപ്പിച്ചിടത്ത് അധികൃതരെ കബളിപ്പിച്ച് സ്വകാര്യവ്യക്തിയുടെ മാര്‍ക്കിടല്‍
പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ ടൗണ്‍ വികസനത്തിന്റെ ഭാഗമായി അനധികൃത കൈയേറ്റം ഒഴിപ്പിച്ച് റവന്യൂ വിഭാഗം മാര്‍ക്ക് ചെയ്തത് മറച്ച് അധികൃതരെ കബളിപ്പിച്ച് നടപ്പാതയിലേക്കിറക്കി സ്വകാര്യവ്യക്തി മാര്‍ക്ക് ചെയ്തത് പ്രതിഷേധത്തിനിടയാക്കി. ഇന്നലെ രാവിലെയാണ് ടൗണിലെ ഒരു കടയോട് ചേര്‍ന്ന് മഞ്ഞ പെയിന്റില്‍ പുതിയ മാര്‍ക്കിട്ടതായി കണ്ടെത്തിയത്. വികസനത്തിന്റെ ഭാഗമായി നടകുന്ന ഓവുചാല്‍ നിര്‍മാണം നേരത്തെ റവന്യൂ വിഭാഗം അളന്ന് മാര്‍ക്ക് ചെയ്ത പ്രകാരം പ്രവൃത്തി നടക്കുന്നതിനിടെയാണ് സംഭവം.
പുതിയ മാര്‍ക്ക് ശ്രദ്ധയില്‍ പെട്ട പള്ളിക്കല്‍ ബസാറിലെ ഓട്ടോ ഡ്രൈവര്‍മാരാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്. ഇന്ന് സ്ഥലം പരിശോധിക്കുമെന്നും നേരത്തെ മാര്‍ക്ക് ചെയ്തത് പ്രകാരം തന്നെ പ്രവര്‍ത്തി നടത്തുമെന്നും ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ അറിയിച്ചു. ടൗണിലെ ഒരു കച്ചവടക്കാരനാണ് ഇത് ചെയ്തതെന്നാണ് വിവരം. നിയമവിരുദ്ധമായി ഇത്തരം പ്രവൃത്തി നടത്തിയ വ്യക്തിക്കെതിരേ പള്ളിക്കലിലെ വ്യാപാരി വ്യവസായി സംഘടനാ നേതാക്കളും പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."