ജപ്പാന് കരാത്തെ മാസ്റ്റര്‍ക്ക് 15ന് സ്വീകരണം
കണ്ണൂര്‍: ഒക്കിനാവന്‍ ഗോജു റ്യൂ കരാത്തെ മാസ്റ്റര്‍ ഹാന്‍ഷി മസാക്കി ഇക്കെ മിയാഗി കണ്ണൂരില്‍ കരാത്തെ പരിശീലനത്തിന് നേതൃത്വം നല്കുന്നു. 14 മുതല്‍ 16 വരെ മെയ് ബുക്കാന് ഗോജു റ്യൂ കരാത്തെയുടെ ദേശീയ ആസ്ഥാനമായ അഴീക്കോട് മാര്‍ഷ്യല്‍ ആര്‍ട്സ് ആന്‍ഡ് ട്രെയിനിങ് സ്കൂളിലാണ് പരിശീലനം നല്‍കുക. ഇതോടൊപ്പം അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ തെരഞ്ഞെടുത്ത 150 കുട്ടികള്‍ക്ക് നല്കുന്ന ഒരു മാസക്കാലത്തെ സൗജന്യ കരാത്തെ പരിശീലനത്തിന്റെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം പങ്കെടുത്ത് പരിശീലനം നല്‍കും. ഗോജു റ്യൂ കരാത്തെയില്‍ ഒന്‍പതാമത് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റ് നേടിയ ഈ 64കാരന് ഇക്കെ മിയാഗി റ്യൂ കരാത്തെയുടെ സ്ഥാപകനും ജപ്പാന് സര്‍ക്കാര്‍ അംഗീകാരമുള്ള കരാത്തെ സംഘടനയുടെ ചീഫ് സെക്രട്ടേറിയറ്റ് സൂപ്പര്‍വൈസറുമാണ്. ഇന്ത്യയില്‍ ആദ്യമായി എത്തുന്ന ഇദ്ദേഹത്തിന് 15ന് വൈകുന്നേരം മൂന്നു മണിക്ക് അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൗരാവലി സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റെന്‍ഷി പ്രഭാകരന് നാമത്ത്, ഡോ. വി.സി സുരേഷ് മേനോന്, കെ രമ്യ, യൂസഫ് ചന്ദ്രന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."