കടന്നല്‍ കുത്തേറ്റ് ഇരുപതോളം പേര്‍ക്ക് പരുക്ക്
പയ്യന്നൂര്‍: കരിവെള്ളൂര്‍ പെരളം സരു സ്റ്റോറിന് സമീപം ഇരുപതോളം പേര്‍ക്ക് കടന്നല്‍ കുത്തേറ്റു. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. ഗുരുതര പരുക്കുകളോടെ പപ്പാരട്ട കൂവച്ചേരിയിലെ അങ്കണവാടി ഹെല്‍പര്‍ കൂക്കാനം കോളനിയിലെ എ. ശോഭ(26), ഭര്‍ത്താവ് കെ. ബിജു(37) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ പോവുകയായിരുന്ന ഇരുവരെയും കടന്നല്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. വിദ്യാര്‍ഥികളും നാട്ടുകാരും ഇതരസംസ്ഥാന തൊഴിലാളികളുമടക്കം കടന്നല്‍ ആക്രമണത്തിന് ഇരകളായി. വ്യാഴാഴ്ച വൈകുന്നേരം ഇതേ സ്ഥലത്ത് നിന്നു കടന്നല്‍ കുത്തേറ്റ് വെള്ളൂര്‍ സ്‌കൂളിലെ റിട്ട. അധ്യാപകന്‍ പെരളത്തെ എം.പി ഗോവിന്ദനും മാട്ടൂല്‍ സ്‌കൂളിലെ പ്രധാന അധ്യാപകനായ ഗോപിയും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആളൊഴിഞ്ഞ പറമ്പിലെ മരച്ചില്ലയിലാണ് ഭീമാകാരമായ കടന്നല്‍ക്കൂട് സ്ഥിതി ചെയ്യുന്നത്. നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."