ജീവനക്കാരുടെ അഭാവം; കുമ്പള പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തനം അവതാളത്തില്‍, 14നു ഡി.ഡി.പി ഓഫിസ് ഉപരോധിക്കുമെന്ന് ഭരണസമിതി
കുമ്പള: സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ ഒഴിവുകള്‍ കാരണം കുമ്പള പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണെന്നു ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏകദേശം പതിനാറു കോടി രൂപയുടെ വികസനങ്ങളാണ് ഈ സാമ്പത്തിക വര്‍ഷം വിവിധ മേഖലകളിലായി നടപ്പാക്കിയിരിക്കുന്നത്. അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണം നടത്തുന്ന റോഡ് മറ്റു മരാമത്ത് പണികള്‍ ഈ ഓഫിസിലെ ഉദ്യോഗസ്ഥ ക്ഷാമത്താല്‍ എങ്ങുമെത്താത്ത അവസ്ഥയിലാണുള്ളത്.
കെട്ടിട നിര്‍മാണ പെര്‍മിറ്റ് അന്വേഷണം നടത്തുന്നതിനും ജീവനക്കാരുടെ കുറവ് ബാധിക്കുന്നുണ്ട്. ഇവിടെയുള്ള അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് മറ്റൊരു പഞ്ചായത്തിന്റെ കൂടി അധിക ചുമതലയുള്ളതിനാല്‍ ഏറെ പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്.
വിവരാവകാശ നിയമത്തിന് കന്നഡയില്‍ മറുപടി നല്‍കാന്‍ രണ്ടു ഭാഷയും കൈകാര്യം ചെയ്യാനറിയുന്ന ജീവനക്കാരുമില്ല.
സാമൂഹ്യ ക്ഷേമപെന്‍ഷന്‍ സൈറ്റ് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തതിനാല്‍ പെന്‍ഷന്‍ അപേക്ഷകള്‍ പഞ്ചായത്ത് ഓഫിസില്‍ കെട്ടിക്കിടക്കുകയാണ്. ഓഫിസ് പ്രവര്‍ത്തനം സുഗമമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പഞ്ചായത്ത് സെക്രട്ടറി, രണ്ട് ഓവര്‍സിയര്‍മാര്‍, രണ്ട് ക്ലര്‍ക്ക് എന്നീ ഒഴിവുകള്‍ നികത്താന്‍ മേലധികാരികളോട് ആവശ്യപ്പെട്ടതായും ഈ മാസം 14നു ഡണ്ടി.ഡി.പി ഓഫിസ് ഉപരോധിക്കണ്ടുമെന്നും വാര്‍ത്താസമ്മേളനത്തണ്ടില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ണ്ട്രണ്ടണ്ടണ്ടണ്ടണ്ടപസിഡന്റ് കെ.എല്‍ പുണ്ടരീ കാക്ഷ, വൈസ് പ്രസിഡന്റ് ഗീതാ ഷെട്ടി,സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി.എന്‍ മുഹമ്മദലി ,ഫാത്തിമ അബ്ദുല്ല കുഞ്ഞി, മുരളീധര യാദവ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."