അറൂസ് 2017 സമൂഹ വിവാഹം ഇന്ന്
പള്ളിക്കര: കല്ലിങ്കാല്‍ യൂത്ത് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലുള്ള അറൂസ് 2017 സമൂഹ വിവാഹം ഇന്നു രാവിലെ 9.30നു കല്ലിങ്കാല്‍ സി.എച്ച് അബ്ദുല്ല മുസ്‌ലിയാര്‍ നഗറില്‍ നടക്കും. അഞ്ചു പെണ്‍കുട്ടികളുടെ വിവാഹത്തിനു വേദിയാവുന്ന ചടങ്ങ് പരിശുദ്ധ മദീന മുനവ്വറയിലെ ഗ്രാന്റ് മുഫ്തി ഡോ. അഹമ്മദ് റാഷിദ് അല്‍ റെഹൈലി ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യാതിഥിയായിരിക്കും. മദീനയിലെ പ്രവാചക പരമ്പരയിലെ കണ്ണിയും മദീന ഫത്‌വ കാര്യാലയ മേധാവിയുമായ അസ്സയ്യിദ് മുത്തെബ് അബ്ദുല്‍ റഹ്മാന്‍, അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ്, സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ബോധന പ്രസംഗം നടത്തും.
ഫലസ്തീന്‍ ഐക്യരാഷ്ട്ര സഭ കാര്യാലയത്തിലെ പ്രിന്‍സിപ്പല്‍ അമീന്‍ മുഹമ്മദ് ഉബൈദലി, ഫലസ്തീനില്‍ നിന്നുള്ള വിദ്യാലയത്തിന്റെ പ്രധാനധ്യാപകന്‍ മുഹമ്മദ് ഉബൈദ് അലി, ദുബൈ മതകാര്യലയ മേധാവി ജുമാ ഇബ്രാഹിം നാസര്‍ സംസാരിക്കും. എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി അനുഗ്രഹ പ്രഭാഷണം നടത്തും.
ജീവകാരുണ്യ സാമൂഹ്യ സേവന മേഖലയിലെ എം.ടി മുഹമ്മദ് ഹാജി തൊട്ടി, തായല്‍ കുഞ്ഞബ്ദുല്ല പൂച്ചക്കാട് എന്നിവരെയും വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ മുഹമ്മദ് മുഫ്തി മുസമ്മില്‍, മുഹമ്മദ് ഷാഹിദ് ജെസീം, മുഹമ്മദ് സമീര്‍ എന്നിവരെയും വിദ്യാഭ്യാസ രംഗത്തെ ഉന്നത വിജയികളായ കെ.വി മുഹമ്മദ് തസ്‌രീഫ്, ഫാത്തിമത്ത് തസ്‌ലീന എന്നിവരെയും ആദരിക്കും. സംഘാടക സമിതി ചെയര്‍മാന്‍ പി.എ അബൂബക്കര്‍ ഹാജി അധ്യക്ഷനാകും. ഹാഫിള് മുഹമ്മദ് മുഫ്തി മുസമ്മില്‍ ഖിറാഅത്ത് നടത്തും. മതവിജ്ഞാന സദസിന്റെ സമാപനം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ തബാസ്‌കൊ അധ്യക്ഷനായി. എ.എം നൗഷാദ് ബാഖവി ചിറയന്‍കീഴ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി ആമുഖ പ്രഭാഷണം നടത്തി. ആഫിള് തംജീദ് മുഹമ്മദ് ഖിറാഅത്ത് നടത്തി. കെ. കുഞ്ഞബ്ദുല്ല ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."