ചിത്താരി പുഴയുടെ നടപ്പാലം അപകട ഭീഷണിയില്‍ പാലം നിര്‍മിച്ചതു ദുരന്തങ്ങളുണ്ടാകുമ്പോള്‍ പുറം ലോകത്തെത്താന്‍
കാഞ്ഞങ്ങാട്: സുനാമി ഉള്‍പ്പെടെയുള്ള ദുരന്തങ്ങളുണ്ടായാല്‍ തീരദേശവാസികള്‍ക്കു പുറം ലോകത്തെത്താനായി നിര്‍മിച്ച നടപ്പാലം തകര്‍ച്ചയുടെ വക്കില്‍. അജാനൂര്‍ പഞ്ചായത്തിലെ ചിത്താരി പൊയ്യക്കരപാലമാണ് അപകട ഭീഷണിയിലായത്.
സുനാമി പുനരധിവാസ പണ്ടണ്ടണ്ടണ്ടണ്ടദ്ധതിയില് ഉള്‍പ്പെടുത്തി ചിത്താരി പുഴയ്ക്ക് നിര്‍മിച്ച നടപ്പാലമാണ് അപകടാവസ്ഥയിലായത്. 65 ലക്ഷം രൂപ ചെലവിലാണു പാലം നിര്‍മിച്ചത്. കടല്‍ക്ഷോഭത്തില്‍ നിന്നു രക്ഷ നേടാന്‍ 2004ലെ സുനാമിക്കു ശേഷമാണു പാലം നിര്‍മിച്ചത്. ചിത്താരി കടപ്പുറം പൊയ്യക്കര പ്രദേശങ്ങളെയാണു പാലം ബന്ധിപ്പിക്കുന്നത്.
പഞ്ചായത്തിലെ പത്തൊന്‍പതാം വാര്‍ഡാണിത്. പാലത്തിന്റെ തൂണുകള്‍ പുഴയിലേക്കു താഴ്ന്ന് അപകടനിലയിലായിരിക്കുകയാണ്. ചിത്താരി കടപ്പുറം ഭാഗത്താണ് പാലം. ഒരു ഭാഗത്തേക്കു ചെരിഞ്ഞ നിലയിലുമാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഉപയോഗിക്കുന്ന പാലമാണിത്. പാലത്തോടു ചേര്‍ന്നു അപ്രോച്ച് റോഡ് ഇല്ലാത്തതും വലിയ പ്രശ്നമാണ്. പാലത്തിന്റെ ഒരു ഭാഗം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു കൂടെ പോകുന്നതും സുഗമമായ യാത്രയ്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ചുമന്നുകൊണ്ടു പോകേണ്ട അവസ്ഥയാണ്. സ്വകാര്യവ്യക്തിയുടെ സ്ഥലം കടന്നാണ് പ്രധാന റോഡിലെത്തേണ്ടത്.
ചേറ്റുകണ്ടില് റെയില്‍വേ ക്രോസും ചിത്താരി ഭാഗത്തേക്ക് അനുബന്ധറോഡും വന്നതോടെ പാലത്തിലൂടെയുള്ള യാത്ര പലരും ഉപേക്ഷിച്ചു കഴിഞ്ഞു. ഏതു സമയത്തും തകര്‍ന്നു വീഴാറായ പാലത്തിലൂടെയുള്ള യാത്ര ഞാണിന്മേല് കളിയായി മാറിയതോടെ ധൈര്യത്തോടെ പാലത്തിലൂടെ യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അതിനിടെ ചിത്താരി പുഴയ്ക്കു മറ്റൊരു നടപ്പാലം നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും പാതി വഴിയില്‍ നിലച്ചിരിക്കുകയാണ്. കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിച്ചതൊഴിച്ചാല്‍ മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. പാലം നിര്‍മിച്ച വകയില്‍ നാട്ടുകാര്‍ക്ക് കട ബാധ്യതയുമുണ്ട്. 15 ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിലെ ഈ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."