വാഴമല ടൂറിസത്തിന് പുതിയ സാധ്യതകള്‍
കണ്ണൂര്‍: മൊകേരി ഈസ്റ്റ് യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ നിരഞ്ചനയും സ്‌നേതയും ശാസ്ത്രമേളയിലെത്തിയത് വാഴമലയ്ക്ക് ടൂറിസം സാധ്യതകളുമായാണ്. ഏറെ ചരിത്ര പ്രാധാന്യവും ദൃശ്യഭംഗിയുമുള്ള വാഴമല ഏഴുമലകള്‍ കൂടിച്ചേര്‍ന്നതാണ്. ക്രിസ്റ്റ്യന്‍ കുടിയേറ്റക്കാരുടെ ചരിത്രവും പഴശ്ശിരാജ കുറിച്യരുമായി വയനാട്ടിലേക്കു യുദ്ധം ചെയ്യാന്‍ പോയതുമുള്‍പ്പെടെ നിരവധി ചരിത്ര സംഭവങ്ങള്‍ വാഴമലക്ക് സ്വന്തമായുണ്ട്. വില്ലൂന്നിപ്പാറ, കുട്ടി വീണ വെള്ളച്ചാട്ടം, കാടന്‍പാറ, ആനപ്പാറ, വിമാനപ്പാറ എന്നിങ്ങനെ പോകുന്നു കാഴ്ചകള്‍. വികസനം അധികം എത്താത്ത പ്രദേശത്ത് ചെറിയ രീതിയിലുള്ള 150 വീടുകളാണുള്ളത്. വാഴമലയുടെ ടൂറിസം സാധ്യത സര്‍ക്കാരിന്റയും പൊതുജനങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിരഞ്ചനയും സ്‌നേതയും പറയുന്നു. ഇതിനായി അധ്യാപകരുടെ പൂര്‍ണ പിന്തുണയും ഇവര്‍ക്കൊപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."