HOME
DETAILS

പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാം

  
backup
November 11 2017 | 01:11 AM

nri-vote-sub-news

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ പകരക്കാരെ ഉപയോഗിച്ചു വോട്ട് ചെയ്യുന്നത് അനുവദിക്കാനുള്ള ജനപ്രാതിനിധ്യ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രിംകോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
പ്രവാസികള്‍ക്ക് അവര്‍ ജോലിചെയ്യുന്ന സ്ഥലത്തിരുന്നു തന്നെ രാജ്യത്തെ ജനാധിപത്യപ്രക്രിയയില്‍ പങ്കാളിയാവാനുള്ള സൗകര്യം ഒരുക്കുമെന്നും പകരക്കാരെ ഉപയോഗിച്ച് വോട്ട്‌ചെയ്യുന്ന സംവിധാനം (പ്രോക്‌സി വോട്ടിങ്) ആവും കൊണ്ടുവരികയെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചു.
നിയമം ഭേദഗതി ചെയ്താല്‍ മൂന്നു മാസത്തിനകം പരിഗണിക്കും. പ്രവാസികള്‍ക്ക് വിദേശത്ത് വോട്ടു ചെയ്യാന്‍ സൗകര്യമാവശ്യപ്പെട്ട് മലയാളിയായ പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലില്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചത്.
ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ, ശൈത്യകാലസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുന്നതിനാല്‍ കേസ് ആറുമാസത്തേക്കു നീട്ടിവയ്ക്കണമെന്ന് സര്‍ക്കാരിന്റെ അഭിഭാഷകന്‍ പി.കെ ഡേ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം അതേപടി അംഗീകരിക്കാതിരുന്ന കോടതി, കേസ് 12 ആഴ്ചത്തേക്കു നീട്ടുകയായിരുന്നു. പ്രവാസി വോട്ട് സംബന്ധിച്ച ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
2010ല്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി പ്രകാരം, പ്രവാസികള്‍ക്ക് ഇന്ത്യയിലെ തങ്ങളുടെ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും തെരഞ്ഞെടുപ്പു ദിവസം മണ്ഡലത്തിലുണ്ടെങ്കില്‍ വോട്ട് ചെയ്യാനും അവസരമുണ്ട്. എന്നാല്‍, വോട്ട്‌ചെയ്യാനായി നാട്ടില്‍ വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കി പല വിദേശരാജ്യങ്ങളിലും ഉള്ളതുപോലെ ജോലിചെയ്യുന്ന രാജ്യത്തിരുന്നുതന്നെ സ്വന്തം രാജ്യത്തെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശം വേണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം.
ഇക്കാര്യം ഉന്നയിച്ച് 2014 മാര്‍ച്ചിലാണ് ഷംസീര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഇതിനു പിന്നാലെ ബ്രിട്ടനിലെ വ്യവസായി നാഗേന്ദര്‍ ചിന്ദം ഉള്‍പ്പെടെയുള്ളവരും കേസില്‍ കക്ഷിചേരുകയായിരുന്നു.
പ്രവാസികള്‍ക്കു ജോലിചെയ്യുന്ന രാജ്യത്തിരുന്ന് ഇലക്ട്രോണിക് തപാല്‍ വോട്ട്, പ്രോക്‌സി വോട്ട് എന്നിവയില്‍ ഒന്ന് അനുവദിക്കാവുന്നതാണെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് നിയമംകൊണ്ടുവരേണ്ടതെന്നുമാണ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയിലെടുത്ത നിലപാട്. ഇതോടെ കേസില്‍ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി.
ഇതിനിടെ ജൂലൈയില്‍ കേസ് പരിഗണിക്കുന്നതിനിടെ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതില്‍ ഇഴഞ്ഞുനീങ്ങുന്ന കേന്ദ്രസര്‍ക്കാരിനെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു. തീരുമാനം ഇങ്ങനെ അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും ഒരാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നും കോടതി അന്ത്യശാസനം നല്‍കി. ഇതോടെ പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട് അനുവദിക്കുന്നതിനു നിയമം ഭേദഗതി ചെയ്യാന്‍ ഓഗസ്റ്റില്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
ഇക്കാര്യമാണ് സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചത്. നിയമഭേദഗതി വരുന്നതോടെ രണ്ടരക്കോടി പ്രവാസി ഇന്ത്യക്കാര്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയാവാന്‍ കഴിയും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago