അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്ക് ദുരന്തസാധ്യതാ പ്രദേശത്തെന്ന് കലക്ടര്‍
കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്ക് ദുരന്തസാധ്യതയുള്ള പ്രദേശത്താണെന്ന് വിവരാവകാശ രേഖയില്‍ കോഴിക്കോട് ജില്ലാ കലക്ടറുടെ മറുപടി.
എം.എല്‍.എക്കെതിരേ ഹൈക്കോടതിയെ സമീപിച്ച മുരുഗേഷ് നരേന്ദ്രനാണ് വിവരാവകാശ രേഖ ലഭിച്ചത്. ദുരന്ത നിവാരണ അതോറിറ്റി അപകട സാധ്യതയുണ്ടെന്ന് കണ്ടെത്തിയ മേഖലയിലാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്നും രേഖയില്‍ ജില്ലാ കലക്ടര്‍ പറയുന്നു.
എന്നാല്‍ പാര്‍ക്കിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി അനുമതി വേണമോയെന്ന് തീരുമാനിക്കേണ്ടത് ഗ്രാമപഞ്ചായത്താണെന്നും രേഖയില്‍ വിശദീകരിക്കുന്നുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയ അതീവ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിലാണ് പി.വി അന്‍വറിന്റെ പാര്‍ക്ക് സ്ഥിതിചെയ്യുന്നതെന്നാണ് വിശദീകരണം. കൂടരഞ്ഞി വില്ലേജും കക്കാടംപൊയില്‍ പ്രദേശവുമാണ് പാര്‍ക്ക് സ്ഥിതിചെയ്യുന്ന മേഖലയില്‍പ്പെടുന്നത്. ഇവിടെ നിര്‍മാണ അനുമതി നല്‍കുന്നത് ലൈസന്‍സിങ് അതോറിറ്റിയായ ഗ്രാമപഞ്ചായത്താണ്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ദുരന്ത സാധ്യതയുള്ള സ്ഥലമായി വിലയിരുത്തിയാല്‍ അവിടെ വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നാണ് ചട്ടം. നേരത്തെ ഇവിടെ നിര്‍മാണ അനുമതി നല്കിയ ഗ്രാമപഞ്ചായത്ത് ഇതു പാലിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. നേരത്തെ സര്‍ക്കാറിനു ജില്ലാ ഭരണകൂടം നല്കിയ റിപ്പോര്‍ട്ടില്‍ കൈയേറ്റം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഗ്രാമപഞ്ചായത്ത് ചട്ടങ്ങള്‍ പാലിച്ചില്ലെന്ന സൂചനകൂടിയാണ് കലക്ടറുടെ രേഖയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."