സരിത പറഞ്ഞത് വിശ്വസിച്ചത് എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍: കെ. മുരളീധരന്
കൊല്ലം: സരിത പറഞ്ഞത് വിശ്വസിച്ചത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് കെ. മുരളീധരന് എം.എല്‍.എ. കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദ പ്രസി'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് വിശ്വാസമില്ല. എന്നാല്‍, സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത നല്കിയ കത്തില്‍ സര്‍ക്കാരിന് വിശ്വാസമാണ്. സോളാര്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് വി.എം സുധീരന് പറഞ്ഞത് നല്ല ഉദ്ദേശ്യത്തോടെയാണ്. പരാതിക്കാരിയുടെ വസ്ത്രധാരണം, സംസാരം ഇവയൊക്കെ പറയാന്‍ കമ്മിഷന് എന്തു ചുമതലയാണുള്ളത്. എ.കെ.ജി സെന്ററിലെ സ്റ്റാഫ് ഇതിലും നല്ല റിപ്പോര്‍ട്ട് നല്‍കുമായിരുന്നു. കേസ് കോടതിയില്‍ വന്നാല്‍ പുഷ്പംപോലെ ഊരിപ്പോരും. ഇപ്പോള്‍ കമ്മിഷനെക്കുറിച്ച് അന്വേഷിക്കാന്‍ വേറെ കമ്മിഷനെ നിയമിക്കേണ്ട അവസ്ഥയാണ്. പാര്‍ട്ടി വെല്ലുവിളികളെ നേരിടുമ്പോള്‍ പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ ഒന്നിച്ചുനില്‍ക്കും. ഇപ്പോഴത്തെ വിഷയങ്ങള്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് വലിച്ചിഴയ്ക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."