ബി.ജെ.പിയെ വെല്ലുവിളിച്ച് ശിവസേന 75 സീറ്റുകളില്‍ മത്സരിക്കും
അഹമ്മദാബാദ്: കേന്ദ്രത്തിലും മഹാരാഷ്ട്രയിലും എന്‍.ഡി.എയുടെ ഭാഗമാണെന്നത് കാര്യമാക്കാതെ ഗുജറാത്തില്‍ കൂടുതല്‍ സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ശിവസേന. 50 മുതല്‍ 75 സീറ്റുകളിലേക്കുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ശിവസേനയുടെ നീക്കം. ബി.ജെ.പിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് ഗുജറാത്തില്‍ 25 സീറ്റുകളില്‍ മല്‍സരിക്കുമെന്നായിരുന്നു നേരത്തെ ശിവസേന പ്രഖ്യാപിച്ചിരുന്നത്. ഗുജറാത്തില്‍ 50 മുതല്‍ 75 സീറ്റുകളില്‍ വരെ ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് രാജ്യസഭാ എം.പിയും ശിവസേനാ നേതാവുമായ അനില്‍ ദേശായി പറഞ്ഞു. ജനവികാരം മനസിലാക്കി ഇതുസംബന്ധിച്ച് പദ്ധതി തയാറാക്കാന്‍ അദ്ദേഹം ഗുജറാത്തിലെ പ്രമുഖ നഗരങ്ങളില്‍ പര്യടനം നടത്തുകയാണ്.
നോട്ടുനിരോധനം, ജി.എസ്.ടി വിഷയങ്ങളില്‍ ദേശീയ തലത്തിലും ബി.ജെ.പിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ശിവസേന ഉന്നയിക്കുന്നത്. ജയിക്കുക എന്നതിലുപരി ഹിന്ദുത്വ അജന്‍ഡ പറഞ്ഞ് ഈ വോട്ടുകളില്‍ വിള്ളല്‍വീഴ്ത്തി ബി.ജെ.പിക്ക് ബദലാകാനാണു ശ്രമം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന മത്സരിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."