ഹൈദരാബാദില്‍ മാന്‍ഹോളില്‍ കുടുങ്ങി നാല് പേര് മരിച്ചു
ഹൈദരാബാദ്: അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ മൂന്ന് പേരും രക്ഷപ്പെടുത്താനിറങ്ങിയ ഒരാളും മാന്‍ഹോളില്‍ കുടുങ്ങി മരിച്ചു. ഹൈദരാബാദിലെ മാദാപൂരിലാണ് സംഭവം. ഹൈദരാബാദ് മെട്രോ വാട്ടര്‍ സപ്ലേ ആന്‍ഡ് സീവേജ് ബോര്‍ഡിന് കീഴിലുള്ള മൂന്ന് കരാര്‍ ജീവനക്കാരാണ് മരിച്ചത്.
വിഷവാതകം ശ്വസിച്ചാണ് ഇവര്‍ മരിച്ചത്. ശ്രീനിവാസ്, സത്യനാരായണ, നാഗേഷ് എന്നിവരാണ് അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയത്. മാന്‍ഹോളിനുള്ളില്‍ കുടുങ്ങിയ ഇവര്‍ രക്ഷിക്കാനായി ഡ്രൈവറായ ഗംഗാധറും അതിനുള്ളിലേക്ക് ഇറങ്ങി. എന്നാല്‍ അദ്ദേഹവും അപകടത്തില്‍ പെടുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനായി 108 ആംബുലന്‍സിലെത്തിയ ജീവനക്കാരനും വിഷവാതകം ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
25 അടി താഴ്ച്ചയുള്ള മാന്‍ഹോളിലേക്ക് യാതൊരു സുരക്ഷാ സംവിധാനങ്ങളും കൂടാതെയാണ് തൊഴിലാളികള്‍ ഇറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."