എ.ടി.എം തട്ടിപ്പിലെ അഞ്ചാമനെ തിരിച്ചറിഞ്ഞു; സംഘത്തിന് പ്രാദേശിക സഹായം ലഭിച്ചെന്ന് അധികൃതര്‍
തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന എ.ടി.എം തട്ടിപ്പിലെ അഞ്ചാമനെ തിരിച്ചറിഞ്ഞതായി പൊലിസ്. റുമാനിയന്‍ സ്വദേശി കോസ്നിയുടെ ദൃശ്യങ്ങളാണ് പൊലിസ് പുറത്തുവിട്ടത്. പിടിയിലായ പ്രതി ഗബ്രിയേലിന് അറസ്റ്റ് ചെയ്ത രാത്രി കോസ്നി പണം പിന്‍വലിക്കുന്നതിന്റെ ദൃശ്യമാണ് പൊലിസ് പുറത്തുവിട്ടത്. 11ാം തിയ്യതി വിദേശത്തേക്കു കടന്ന കോസ്നി പിന്നീട് കേരളത്തിലേക്ക് വന്നിട്ടില്ലെന്ന് പൊലിസ് വ്യക്തമാക്കി.
എ.ടി.എം തട്ടിപ്പിന് സംഘത്തിന് പ്രദേശിക സഹായം ലഭിച്ചതായി സൂചന. കേരളത്തില്‍ സഹായം നല്‍കിയവരെ കുറിച്ച് പൊലിസിനു വിവരം ലഭിച്ചു. പ്രതി ഗബ്രിയേല്‍ പിടിയിലായതിനു ശേഷം മുംബൈയില്‍ നിന്നും പണം പിന്‍വലിച്ചത് ഇന്ത്യക്കാരനാണെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രി 11.46ന് ഒരാള്‍ എ.ടി.എം മുറിയിലേക്ക് കടന്നു പണം പിന്‍വലിക്കുന്ന ദൃശ്യമാണ് വിഡിയോയിലുള്ളത്.
മുംബൈയില്‍ നിന്നും കോസ്നിക്കു വേണ്ടി പണം പിന്‍വലിച്ചത് തദ്ദേശീയനായ ആളാണെന്ന് എസ്.ബി.ഐ പൊലിസിനു നല്കിയ വീഡിയോ വെളിപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."