കല്‍പറ്റയില്‍നിന്ന് 10 ലക്ഷത്തിന്റെ നിരോധിത നോട്ടുകള്‍ പിടികൂടി
കല്‍പറ്റ: വയനാട്ടിലെ കല്‍പറ്റയില്‍നിന്ന് 10 ലക്ഷത്തിന്റെ നിരോധിത നോട്ടുകള്‍ പിടികൂടി.കൊച്ചിയില്‍ നിന്ന് വാഹനത്തില്‍ കല്‍പ്പറ്റയിലേക്ക് കടത്തുകയായിരുന്ന നിരോധിച്ച പത്ത് ലക്ഷത്തി അറുന്നൂറ് രൂപയാണ് പൊലിസ് പിടികൂടിയത്.
നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി മുഹമ്മദ് ഷാഫിക്ക് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ എസ്.ഐ ജയപ്രകാശും സംഘവുമാണ് പണം പിടികൂടിയത്. വാരാമ്പറ്റ അരിയാക്കുല്‍ റിയാസ് (26),പടിഞ്ഞാറത്തറ തെങ്ങുമുണ്ട കൊച്ചുമുറിത്തോട്ടില്‍ നൗഫല്‍ (34),മട്ടാഞ്ചേരിഅസ്‌റാജ് ബില്‍ഡിംഗ് അസ്‌ലം(25),ആലിന്‍ചുവട്ടില്‍ മുജീബ് (26) പള്ളുരുത്തി പുതിയവീട്ടില്‍ നവാസ് (22) എന്നിവരാണ് പിടിയിലായത്.
പത്ത് ലക്ഷം രൂപയുടെ പഴയേ നാട്ടുകള്‍ക്ക് പകരം 7 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ നല്‍കാമെന്ന് പടിഞ്ഞാറത്തറ സ്വദേശികള്‍ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് സംഘം പണവുമായി കൊച്ചിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് വന്നത്. സംഘാംഗങ്ങളെ വിശദമായി ചോദ്യം ചെയ്തുവരുന്നതായും മറ്റ് കണ്ണികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുന്നതായും പൊലിസ് അറിയിച്ചു.
kalpetta, banned note seized, 10 lakhs, police,
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."