എയര്‍ ഏഷ്യ ജീവനക്കാര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി യുവതിയുടെ പരാതി
ന്യൂഡല്‍ഹി: എയര്‍ ഏഷ്യ വിമാനത്തിലെ ജീവനക്കാര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി യാത്രക്കാരിയായ യുവതിയുടെ പരാതി. നവംബര്‍ മൂന്നിന് റാഞ്ചിയില്‍ നിന്നും ബംഗളുരുവുലേക്ക് പോയ എയര്‍ ഏഷ്യ വിമാനത്തിലായിരുന്നു സംഭവം.
വിമാനത്തിലെ ശുചിമുറി വൃത്തിഹീനമായി കണ്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ തന്നോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. മാത്രമല്ല, അര്‍ധരാത്രിയില്‍ മുഴുവന്‍ യാത്രക്കാരും വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയെങ്കിലും തന്നെ പോകാന്‍ അനുവദിക്കാതെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും യുവതി ആരോപിക്കുന്നു.
വിമാനത്തിനു പുറത്തുവച്ച് തന്നെ ഉപദ്രവിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ വ്യക്തമാക്കി.
അതേസമയം, യുവതിയുടെ പരാതി നിഷേധിച്ച് എയര്‍ ഏഷ്യ അധികൃതര്‍ രംഗത്തെത്തി. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയ ഉദ്യോഗസ്ഥനോട് യുവതി മോശമായി പെരുമാറിയെന്നാണ് എയര്‍ ഏഷ്യ നല്‍കിയ വിശദീകരണം.
Woman says AirAsia staff 'abused, manhandled her', airline cries foul
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."