തോമസ് ചാണ്ടി: കലക്റ്ററുടെ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ല, തുടര്‍നടപടികള്‍ വേണമെന്നു നിയമോപദേശം
തിരുവനന്തപുരം: കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരേ ആലപ്പുഴ കലക്റ്റര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലുള്ള എ.ജിയുടെ നിയമോപദേശത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ലെന്നും തുടര്‍ നടപടികളിലേക്ക് പോകേണ്ടി വരുമെന്നുമാണ് എ.ജിയുടെ നിയമോപദേശം. ഇതോടെ ഊരാകുടുക്കിലായ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് സമ്മര്‍ദ്ദമേറി.
കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന് എ.ജിയുടെ നിയമോപദേശം ലഭിച്ചത്. ഇന്നാണ് നിയമോപദേശത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് സി.പി.ഐ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. സി.പി.ഐയുടെ നിലപാട് നാളെ ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ അറിയിക്കുമെന്നും ഉചിതമായ നടപടി സര്‍ക്കാര്‍ കൈകൊള്ളുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.
Thomas chandi, alappuzha collector, lake palace water world, Ldf front, cpi, kanam rajendran
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."