തോമസ് ചാണ്ടിക്ക് പാര്‍ട്ടി തുണ: രാജിയില്ല; നിയമലംഘനത്തിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്ക്
തിരുവനന്തപുരം: എല്‍ഡിഎഫിലെ ഘടകകക്ഷികളുടെ രാജിസമ്മര്‍ദ്ദത്തിനിടെ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിച്ച് പാര്‍ട്ടി രംഗത്തെത്തി.
ചാണ്ടി രാജി ഇപ്പോള്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നു എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ അറിയിച്ചു.
തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചെന്ന വാര്‍ത്തയും പാര്‍ട്ടി നിഷേധിച്ചു.
Also Read I തോമസ് ചാണ്ടി: കലക്റ്ററുടെ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ല, തുടര്‍നടപടികള്‍ വേണമെന്നു നിയമോപദേശം
രാജിക്കാര്യം പാര്‍ട്ടി തല്‍ക്കാലം ചര്‍ച്ച ചെയ്തിട്ടില്ലെന്നും നിയമലംഘനത്തിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സംബന്ധിച്ച കലക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ടിനു നിയമസാധുതയുണ്ടെന്നാണ് അഡ്വക്കറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദ് നിയമോപദേശം നല്‍കിയത്.
Also Read I രാജി സമ്മര്‍ദത്തില്‍ തോമസ് ചാണ്ടി; സിപിഎം സംസ്ഥാന സമിതിയിലും പടയൊരുക്കം
കൈയേറ്റം സംബന്ധിച്ച കണ്ടെത്തലുകള്‍ തള്ളിക്കളയാനാകില്ല. തുടര്‍നടപടികള്‍ തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. ഹൈക്കോടതി വിധി വരുന്നതുവരെ കാത്തിരിക്കണോ വേണ്ടയോയെന്നതു സര്‍ക്കാരിനു തീരുമാനിക്കാമെന്നും എജി നിയമോപദേശം നല്‍കിയിരുന്നു.
തോമസ് ചാണ്ടിയുടെ രാജി നീട്ടരുതെന്ന് സി.പി.എം സംസ്ഥാന സമിതിയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. രാജി വൈകിയാല്‍ സര്‍ക്കാറിനും മുന്നണിയ്ക്കും കളങ്കമാകുമെന്നാണ് പാര്‍ട്ടി നിലപാട്.
Thomas chandi , Ncp, cpm, cpi, resignation,
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."