ഡെങ്കിപ്പനി: സര്‍ക്കാരിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
കൊല്‍ക്കത്ത: സര്‍ക്കാര്‍ ആശുപത്രികളില്‍ ഡെങ്കിപ്പനി ചികിത്സാ സൗകര്യത്തെ വിമര്‍ശിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ഡോക്ടറെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു.
ബംഗാള്‍ ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് അരുണാചല്‍ ദത്ത ചൗധരി എന്ന ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. പോസ്റ്റ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരോഗ്യരംഗത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നുമാണ് ആരോപണം.
താന്‍ ജോലി ചെയ്യുന്ന ബരസത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ ഒക്ടോബര്‍ ആറിന് മാത്രം ഡെങ്കിപ്പനി ബാധിച്ച് 500 രോഗികളെയാണ് പ്രവേശിപ്പിച്ചതെന്നും എന്നാലിവിടെ ഇത്രയധികം രോഗികളെ ഉള്‍പ്പെടുത്താനുള്ള സൗകര്യമില്ലെന്നും ഇദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മാത്രമല്ല ആശുപത്രിയുടെ തറയിലടക്കം കിടത്തിയിരിക്കുന്ന ഓരോ രോഗികളുടേയും അടുത്ത് എത്തിപ്പെടുന്നതിന്റെ ബുദ്ധിമുട്ടുന്നതിനെ കുറിച്ചും ഡോക്ടര്‍ ഫെയ്‌സ്ബുക്കിലെഴുതിയിരുന്നു.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ഏഴ് മാസത്തിനിടെ ഇരുപത് ഡെങ്കിപ്പനി മരണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പില്‍ നിന്നും ലഭിക്കുന്ന കണക്കുകള്‍, എന്നാല്‍ ഈ കണക്ക് യാഥാര്‍ഥ്യം മറച്ചുവെക്കുന്നതാണെന്ന് പ്രതിപക്ഷവും ആരോപിക്കുന്നുണ്ട്.
Dengue fear, doctor , suspended, facebook, arunachal datta chwudari
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."