മലക്കം മറിഞ്ഞ് ഡല്‍ഹി സര്‍ക്കാര്‍; ഒറ്റ-ഇരട്ട വാഹനനിയന്ത്രണം വേണ്ടെന്ന് തീരുമാനം
ന്യൂഡല്‍ഹി: അന്തരീക്ഷമലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ തല്‍ക്കാലം ഒറ്റ-ഇരട്ട വാഹനക്രമീകരണം നടപ്പാക്കേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍. അരവിന്ദ് കേജരിവാള്‍ അധ്യക്ഷനായ ഉന്നതതലയോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
ഒറ്റ-ഇരട്ട അക്ക വാഹനനിയന്ത്രണത്തിന് ദേശീയ ഹരിത ട്രിബ്യൂണല്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ മലക്കം മറിച്ചില്‍. സര്‍ക്കാര്‍ നിര്‍ദേശിച്ച ഇളവുകള്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ അനുവദിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, വാഹനനിയന്ത്രണം നേരത്തെ നടപ്പാക്കാത്തതിനെയും ഹരിത ട്രിബ്യൂണല്‍ വിമര്‍ശിച്ചിരുന്നു.
മുന്‍പ് നിയന്ത്രണം നടപ്പാക്കിയപ്പോള്‍ ഇരുചക്ര വാഹനയാത്രക്കാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും സ്ത്രീകളെയും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത്തവണത്തെ ഉത്തരവില്‍ ഇവരെ പരിഗണിച്ചിട്ടില്ല. സി.എന്‍.ജി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍, ആംബുലന്‍സ്, അഗ്‌നിശമന സേന എന്നിവരുടെ വാഹനങ്ങള്‍ എന്നിവയെ മാത്രമാണ് ഇത്തവണ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
വിധിയ്‌ക്കെതിരെ പുനപരിശോധന ഹരജി നല്‍കുമെന്ന് ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ട് അറിയിച്ചു.
Delhi govt, odd-even rationing system, national green tribunal, Aravind kejrival, kailash gelott
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."