സ്വാതന്ത്ര്യം യാഥാര്‍ഥ്യമല്ല, സ്വയംഭരണം മാത്രമാണ് കശ്മീരിന് പരിഹാരം: ഫാറൂഖ് അബ്ദുല്ല
ശ്രീനഗര്‍: ജമ്മു കശ്മീരിലും പാക് അധിനിവിഷ്ട കശ്മീരിനും സ്വാതന്ത്ര്യമല്ല, സ്വയംഭരണം മാത്രമാണ് പരിഹാരമെന്ന വാദവുമായി മുന്‍ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുല്ല. മേഖല മൂന്ന് ആണവശക്തികളാല്‍ (ഇന്ത്യ, ചൈന, പാകിസ്താന്‍) ചുറ്റപ്പെട്ടിരിക്കുകയാണെന്നും സ്വാതന്ത്ര്യം യാഥാര്‍ഥ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ പരിപാടിയോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിന്റെ പ്രശ്‌നം പരിഹരിക്കാനുള്ള ഏക മാര്‍ഗ്ഗം സ്വയംഭരണമാണെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരില്‍ സ്വാതന്ത്ര്യമില്ലെന്ന പാക് പ്രധാനമന്ത്രി ശാഹിദ് ഖാകാന്റെ പ്രസ്താവനയില്‍ പ്രതികരണം ചോദിച്ചപ്പോഴായിരുന്നു ഫാറൂഖ് അബ്ദുല്ലയുടെ മറുപടി.
കശ്മീരില്‍ ഹുരിയത്ത് കോണ്‍ഫറന്‍സിന്റെയും മറ്റു വിഘടനവാദികളുടെയും പങ്ക് എന്താണെന്ന ചോദ്യത്തിന്, എനിക്ക് അവരോട് ഒന്നുമില്ലെന്നായിരുന്നു പ്രതികരണം.
ജമ്മു കശ്മീരിലെ ജനങ്ങളുമായി പാകിസ്താനും ഇന്ത്യയും ചര്‍ച്ച ചെയ്യുന്നതു വരെ കശ്മീരിലെ പ്രശ്‌നം തീരാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Independent Kashmir, Farooq Abdullah, Kashmir unrest, Jammu and Kashmir, national conference
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."