ഗെയില്‍ നഷ്ടപരിഹാരം; സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് സമരസമിതി
മുക്കം (കോഴിക്കോട്): ഗെയില്‍ പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്ന ഭൂ ഉടമകള്‍ക്കു നല്‍കുന്ന നഷ്ടപരിഹാരം ഇരട്ടിയായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തെ ഗെയില്‍ വിരുദ്ധ സമരസമിതി സ്വാഗതം ചെയ്തു.
സര്‍ക്കാര്‍ തീരുമാനം സമരസമിതിയുടെ വിജയമാണെന്നും സമരം നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ പ്രതികരിച്ചു.
പ്രവൃത്തി തടഞ്ഞുകൊണ്ടുള്ള സമരരീതി മാറ്റി ഗെയില്‍ അധികൃതരേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കുന്ന തരത്തില്‍ സമരം മുന്നോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും ഉടന്‍ തന്നെ സംസ്ഥാനതലത്തില്‍ ഗെയില്‍ വിരുദ്ധ സമരസമിതിയുടെ യോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദേശികതലത്തില്‍ പരിശോധിച്ച് വേണം നഷ്ടപരിഹാരത്തിന്റെ കണക്കെടുക്കാനെന്നും മേഖലാ തലങ്ങളില്‍ ഇരകളുടെ സംഗമങ്ങള്‍ വിളിച്ചു ചേര്‍ത്ത് അവരുടെ ആശങ്കകള്‍ ചര്‍ച്ചചെയ്യുമെന്നും ഗഫൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."