HOME
DETAILS
MAL
ഹൃദയാഘാതം: കോഴിക്കോട് സ്വദേശി ജിദ്ദയില്‍ മരിച്ചു
backup
November 11 2017 | 16:11 PM
റിയാദ്: കോഴിക്കോട് സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പെരിങ്ങോളം ചുരങ്ങാരന്‍ വീട്ടില്‍ അബൂബക്കര്‍ നൗഷാദ് (43) ശനിയാഴ്ച കാലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇവിടെ കിലൊ അഞ്ചില്‍ ജാമിഅ: കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ വച്ചാണ് മരണം.
ശറഫിയ്യയില്‍ കുടുംബത്തോടെപ്പമായിരുന്നു താമസിച്ചിരുന്നത്. ജിദ്ദയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ സര്‍വ്വീസ് ചെയ്യുകയും വിതരണം ചെയ്യുകയും ചെല്ലുന്ന മുഹമ്മദ് അല്‍സ്‌മേരി എസ്റ്റാബഌഷ്‌മെന്റിന് കിഴിലുള്ള മെഡിക്കോ എന്ന സ്ഥാപനത്തില്‍ മാര്‍ക്കറ്റിംഗ് സ്‌പെഷൃലിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: സെനിത. മക്കള്‍: ഇഷാ മെഹക്ക്, ഖദീജ ഫലഖ്. സി.വി ചുരങ്ങാരന്‍ വീട്ടില്‍ സി വി അബൂബക്കര്‍ ഹാജിറുഖിയ ദമ്പതികളുടെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."