HOME
DETAILS

സഊദിയില്‍ വീണ്ടും പുരാവസ്തുക്കള്‍ കണ്ടെടുത്തു

  
backup
November 11 2017 | 16:11 PM

565464564565464-2

റിയാദ്: സഊദിയില്‍ വീണ്ടും പുരാവസ്തുക്കള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. വിവിധ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന നാണയങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്. അടുത്തിടെ സമാപിച്ച പുരാതന വസ്തു പ്രദര്‍ശനത്തില്‍ ഇവ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കിങ് സഊദ് യൂനിവേഴ്‌സിറ്റി പുരാവസ്തു വകുപ്പ് നടത്തിയ ഗവേഷണത്തില്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപയോഗിയോച്ചിരുന്ന സ്വര്‍ണ്ണ ദിനാറും കണ്ടെടുത്തവയില്‍ ഉള്‍പ്പെടും.

ഇസ്‌ലാമിക മധ്യ കാലത്ത് ഇപയോഗിച്ചതായിരുന്നു സ്വര്‍ണ്ണ ദിനാറെന്നാണ് അനുമാനം. 20 സെന്റിമീറ്റര്‍ ആഴത്തിലായാണ് ഇവ കണ്ടെത്തിയിയത്. റജാജില്‍ പുരാവസ്തു പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ഫാഥ്വിമിയ്യൂന്‍ കാലഘട്ടത്തിലെ ആറു നാണയങ്ങളും ഖലീഫ മുസ്തന്‍സീറിന്റെ കാലഘട്ടത്തിലെ എഴുത്തോട് കൂടിയ സ്ഫടിക കുപ്പികള്‍, ചുമന്ന വൈഢൂര്യത്തലുള്ള മണ്‍പാത്രങ്ങള്‍, അലങ്കാര മുത്തുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

സകാക്കയില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് സഊദിയിലെ തന്നെ പ്രധാന പുരാവസ്തു പ്രദേശമായ റജാജില്‍. ഇത് പുരാതന കാലത്തെ ശവകുടീരമാണെന്നാണ് ഗവേഷകരുടെ ബഹുഭൂരിഭാഗം അഭിപ്രായം. കാലാവസ്ഥാ വ്യതിയാനം മൂലമോ മറ്റോ നൊമാഡിസം ജീവിത രീതിയില്‍ നിന്നും സെദന്താരിസം ജീവിത രീതിയിലേക്ക് മാറിയതാവാം ഇവിടെയെന്നാണ് അനുമാനം.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago