മദീനയില്‍ 7 ബില്യണ്‍ റിയാല്‍ ചിലവില്‍ 21 പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
റിയാദ്: മദീനയില്‍ പുതിയ പദ്ധതികള്‍ക്ക് സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉദ്ഘാടനം കുറിച്ചു. വൈദ്യുതി, കൃഷി, ജലം, വിദ്യഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലായി ഏഴു ബില്യണ്‍ റിയാല്‍ ചിലവ് പ്രതീക്ഷിക്കുന്ന 21 പദ്ധതികള്‍ക്കാണ് രാജാവ് തുടക്കം കുറിച്ചത്. ഇരു ഹറമുകളുടെയും പരിചരണ ചുമതല വഹിക്കുന്നത് വളരെ ആദരവോടെയാണ് സഊദി ഭരണാധികാരികള്‍ കാണുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സല്‍മാന്‍ രാജാവ് പറഞ്ഞു.
ഭരണാധികാരികളും മദീന നിവാസികളും ഇരു ഹറമുകളുടെയും സേവകരാണ്. രാജ്യത്ത് സുരക്ഷിതത്വും സമാധാനവും നില നില്‍ക്കുന്നത് വലിയ അനുഗ്രഹമാണ്. ലോക രാജ്യങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികള്‍ക്ക് സമാധാനത്തോടെ ഇവിടെ നടക്കാന്‍ കഴിയുന്നത് വലിയ അനുഗ്രഹം തന്നെയാണ്. ഇതിന് അല്ലാഹുവെ സ്തുതിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
മദീന നിവാസികളുടെ പ്രതിനിധിയായി വിദേശകാര്യ സഹമന്ത്രി ഡോ: നിസാര്‍ ഉബൈദ് മദനി, മസ്ജിദുല്‍ ഖുബായിലെ ഖത്തീബും ഇമാമുമായ ശൈഖ് സാലിഹ് ബിന്‍ അവാദ് അല്‍ മഗാമസിതുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."