പടയൊരുക്കം: ആവേശമായി ജില്ലയിലെ രണ്ടാം ദിവസം
മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടെയാരുക്കം ജാഥ ഇന്നുകൂടി ജില്ലയില്‍ പര്യടനം നടത്തും. ഇന്നലെ മമ്പുറം മഖാം പരിസരത്ത് നിന്നാണ് രണ്ടാം ദിവസത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് താനൂരില്‍ നടന്ന സ്വീകരണ യോഗം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ ഒ. രാജന്‍ അധ്യക്ഷനായി. മുന്‍ കെ.പി.സി.സി സെക്രട്ടറി യു.കെ ഭാസി, അബ്ദുറഹ്മാന്‍ രണ്ടത്താണി, മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ഇഫ്ത്തിഖാറുദ്ദീന്‍, ജാഥാ അംഗങ്ങളായ വി.ഡി സതീശന്‍ എം.എല്‍.എ, ബെന്നി ബെഹനാന്‍, ടി. ശരത്ചന്ദ്ര പ്രസാദ്, സി.പി ജോണ്‍, റാം മോഹന്‍, ജോണി നെല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍, കണ്‍വീനര്‍ യു.എ ലത്തീഫ്, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി, കെ.പി.സി.സി സെക്രട്ടറി കെ.പി അബ്ദുല്‍ മജീദ്, യു.കെ അഭിലാഷ്, കെ. ഫാത്തിമ ബീവി, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന സ്വീകരണ യോഗത്തില്‍ മണ്ഡലം യു.ഡി.എഫ് നേതാക്കള്‍ പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചു. സി.വി വേലായുധന്‍ അധ്യക്ഷനായി. തുടര്‍ന്ന് പൊന്നാനി, എടപ്പാള്‍, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ സ്വീകരണമേറ്റുവാങ്ങി. മലപ്പുറത്ത് നടന്ന സമാപന സ്വീകരണ യോഗത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, കെ. മുരളീധരന്‍ എം.എല്‍.എ, പി.സി വിഷ്ണുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍, കണ്‍വീനര്‍ യു.എ ലത്തീഫ്, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി, കെപിസിസി സെക്രട്ടറി കെ.പി അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ന് രാവിലെ പത്തിന് മഞ്ചേരിയിലാണ് പടയൊരുക്കത്തിന്റെ ആദ്യ സ്വീകരണ യോഗം.
തുടര്‍ന്ന് ഏറനാട് മണ്ഡലത്തിലെ എടവണ്ണയില്‍ സ്വീകരണം നല്‍കും. നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലെ സ്വീകരണത്തിന് ശേഷം ജില്ലയിലെ പര്യടനത്തിന്റെ സമാപനം നടക്കുന്ന പെരിന്തല്‍മണ്ണയിലേക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."