HOME
DETAILS
MAL
അകക്കണ്ണിന്റെ നൂതന രീതി
backup
November 11 2017 | 20:11 PM
കണ്ണൂര്‍: 'കണ്ണുകാണാത്തവരുടെ കണ്ണുമായി' ശാസ്ത്രമേളയില്‍ കുട്ടി ശാസ്ത്രജ്ഞര്‍. ആന്‍ ഐ ഫോര്‍ ദി ബ്ലൈന്റ് എന്ന പേരില്‍ സെന്‍സറാണ് കെ.പി.സി ഹയര്‍സെക്കന്‍ഡറി പട്ടാനൂര് സ്കൂള്‍ വിദ്യാര്‍ഥികളായ വൈശാഖ് രമേശനും ദീപു കൃഷ്ണനും ഹയര്‍സെക്കന്‍ഡറി വിഭാഗം സ്റ്റില്മോഡല്ലില് പ്രദര്‍ശിപ്പിച്ചത്.
കണ്ണ് കാണാത്തവരുടെ ശരീരത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഘടിപ്പിക്കുന്ന ഈ സെന്‍സര്‍ നടക്കുന്ന വഴിയില്‍ തടസം നേരിടുമ്പോള്‍ സൂചന നല്‍കും. തടസം അടുത്തെത്തുമ്പോള്‍ സൂചനയില്‍ മാറ്റം വരും. തടസത്തിന്റെ ദൂരം വലിപ്പം എന്നിവ ബ്ലൂടൂത്ത് വഴി ഇയര്‍ ഫോണില്‍ കേള്‍ക്കാം. മൈക്രോ പ്രിന്റിങിലൂടെ നിര്‍മിക്കുന്ന അഞ്ച് സെന്‍സറിന് അഞ്ഞൂറ് രൂപ മാത്രമാണ് ചെലവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."