മാന്‍ബിജ് നഗരം ഐ.എസ് മുക്തമായി; മേഖലയില്‍ ആഹ്ലാദ പ്രകടനം
മാന്‍ബിജ്: സിറിയന്‍ നഗരമായ മാന്‍ബിജ് ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ നിന്നും സ്വതന്ത്രമായി. യു.എസിന്റെ പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് സഖ്യമാണ് നഗരം ഐ.എസില്‍ നിന്ന് തിരിച്ചുപിടിച്ചത്.
നഗരം തിരിച്ചുപിടിച്ചതില്‍ ആഘോഷം പങ്കുവെക്കുന്ന മേഖലയിലെ ജനങ്ങളുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജനങ്ങള്‍ താടി വടിച്ചും പരസ്പരം ആശ്ലേഷിച്ചുമാണ് ആഹ്ലാദം പ്രകടിപ്പിക്കുന്നത്.
മാന്‍ബിജ് നഗരം പൂര്‍ണമായും ഐ.എസില്‍ നിന്നും തിരിച്ചുപിടിച്ചതായും ഇപ്പോള്‍ നഗരം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും എസ്.ഡി എഫ് ഉപദേശകന്‍ നാസര്‍ ഹാജ് മന്‍സൂര്‍ അറിയിച്ചു. ഐ.എസ് തീവ്രവാദികളില്‍ ആരെങ്കിലും ഇനി പ്രദേശത്തുണ്ടോ എന്ന കാര്യത്തില്‍ തിരച്ചില്‍ നടപടികള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇപ്പോള്‍ ഞങ്ങള്‍ എല്ലാവരും വളരെ സന്തോഷത്തിലാണ്. നഗരത്തില്‍ നിന്നും പാലായനം ചെയ്തവരെല്ലാം തിരികെ വന്നുകൊണ്ടിരിക്കുകയാണ്.ഐ.എസിന്റെ കയ്യില്‍ നിന്നും രാജ്യം ഞങ്ങള്‍ വീണ്ടെടുക്കും ' നഗരവാസികളിലൊരാള്‍ പറഞ്ഞു. രണ്ട് വര്‍ഷത്തോളമായി മാന്‍ജിബ് ഐ.എസ് നിയന്ത്രണത്തിലായിരുന്നു.
രണ്ട് മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് മാന്‍ബിജ് തിരിച്ചുപിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."