HOME
DETAILS
MAL
വൈദ്യുതിയുണ്ടാക്കാം വാഹനങ്ങളിലൂടെ
backup
November 11 2017 | 20:11 PM
കണ്ണൂര്‍: പുതിയങ്ങാടി ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ റിസ്വാന ജാഫറലി, നാഹിത ജബിന്‍ എന്നിവര്‍ക്ക് വൈദ്യുതി ക്ഷാമത്തിന് പരിഹാരമുണ്ട്. ഹയര്‍സെക്കന്‍ഡറി സ്റ്റില്‍ മോഡല്‍ വിഭാഗം ഇനത്തിലാണ് വാഹനം റോഡിലൂടെ ഓടിയാല്‍ ആവശ്യത്തിനുള്ള വൈദ്യുതി ലഭിക്കുമെന്ന കണ്ടുപിടുത്തം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്. വാഹനങ്ങളുടെ അടിയില്‍ ഘടിപ്പിക്കുന്ന കാന്തവും റോഡില്‍ സ്ഥാപിക്കുന്ന ഉപകരണവും വഴിയാണ് വൈദ്യുതി ഉണ്ടാകുന്നത്. ഈ വൈദ്യുതി റോഡിന്റെ വശങ്ങളില് സ്ഥാപിക്കുന്ന യന്ത്രത്തിലൂടെ ശേഖരിക്കാം. മറ്റ് വൈദ്യുതി നിര്‍മാണ രീതിയെ അപേക്ഷിച്ച് ഇതിന് ചിലവ് കുറവാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."