കൃഷിയും ഹൈടെക്ക് ആണ് ബ്രോ !
കണ്ണൂര്‍: നമ്മുടെ കൃഷിരീതി ഹൈടെക് ആയാല്‍ എങ്ങനെയിരിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കൃഷികള്‍ക്ക് വെള്ളം നനക്കുക, ജൈവ കീടനാശിനിയും ജൈവ വള പ്രയോഗവും നടത്തുക, വന്യമൃഗങ്ങളില്‍ നിന്ന് കൃഷിക്ക് സംരക്ഷണം നല്‍കുക അങ്ങനെ എല്ലാം ഫോണ്‍ ഉപയോഗിച്ച് ചെയ്യുന്ന ഒരു കാലം വിദൂരമല്ല. ഈ മാതൃകയാണ് കൂടാളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ വി.സി ശ്രീഹരിയും തേജസ് പ്രദീപും സ്റ്റില്‍ മോഡല്‍ ഇനത്തില്‍ അവതരിപ്പിച്ചത്. മുതല്‍മുടക്ക് കൂടുമെങ്കിലും പിന്നീട് കാര്യമായ ചെലവില്ലെന്നാണ് ഈ ഹൈടെക് കൃഷിരീതിയുടെ പ്രത്യേകത. മണ്ണില്‍ സ്ഥാപിച്ച സെന്‍സര്‍ വെള്ളത്തിന്റെ ആവശ്യകത തിരിച്ചറിയും. ആവശ്യമെങ്കില്‍ വെള്ളം നല്‍കാം. ഈ വെള്ളത്തിലൂടെ സെറ്റ് ചെയ്യുന്ന സമയത്ത് മാത്രം ടാങ്കില്‍ സ്ഥാപിച്ച വെള്ള രൂപത്തിലൂള്ള വളവും നല്‍കാം. ഇതേ മാതൃകയില്‍ ജൈവ കീടനാശിനിയും സ്‌പ്രേ ചെയ്യാം. പക്ഷികളുടെയും മറ്റു പറക്കുന്ന ജീവികളുടെയും സാന്നിധ്യം സെന്‍സറിലൂടെ തിരിച്ചറിഞ്ഞ് പ്രത്യേക ശബ്ദം ഉണ്ടാക്കും. വേലിയില്‍ വൈദ്യുതി സ്ഥാപിച്ച് വന്യമൃഗങ്ങളെ തുരത്താം. വേലിയില്‍ തൊടുന്ന ജീവിയുടെ വലുപ്പം തിരിച്ചറിഞ്ഞ് മാത്രമേ ഷോക്ക് അടിക്കൂ. ജീവിക്ക് മരണം സംഭവിക്കാതിരിക്കുന്നതിനും ഈ രീതി സഹായകരമാകും. പ്രോഗ്രാം സെറ്റ് ചെയ്ത മോഡമാണ് മൊബൈല്‍ ആപ്പ് വഴി കൃഷിയിടത്ത് പ്രവര്‍ത്തിക്കുന്നത്. കൃഷിയിടത്തിന്റെ വലിപ്പത്തിനനുസരിച്ചിരിക്കും ഹൈടെക് കൃഷിരീതി സ്ഥാപിക്കുന്നതിന്റെ ചെലവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."