പ്രബോധന രംഗത്ത് മദ്‌റസാ അധ്യാപകരുടെ പങ്ക് നിസ്തുലം: റഷീദലി ശിഹാബ് തങ്ങള്‍
തളിപ്പറമ്പ്: വളര്‍ന്നുവരുന്ന തലമുറയെ ദീനിന്റെ തനതായ രീതിയില്‍ വാര്‍ത്തെടുക്കുന്നതില്‍ മദ്‌റസാധ്യാപകരുടെ പങ്ക് നിസ്തുലമാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തളിപ്പറമ്പ് പുഷ്പഗിരിയില്‍ സംഘടിപ്പിച്ച ജില്ലാ സദര്‍ മുഅല്ലിം സംഗമം 'തഖ്‌വിയ്യ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രബോധന മേഖലയില്‍ കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും സമൂഹത്തിന്റെ പുരോഗതിക്ക് ഉപയോഗിക്കാനും അധ്യാപക സമൂഹം തയാറാകണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മാണിയൂര്‍ അബ്ദുറഹിമാന്‍ ഫൈസി അധ്യക്ഷനായി. എ.കെ അബ്ദുല്‍ ബാഖി മുഖ്യപ്രഭാഷണം നടത്തി. റാശിദ് ഗസ്സാലി, ജലീല്‍ റഹ്മാനി വാണിയന്നൂര്‍, കെ.എച്ച് കോട്ടപ്പുഴ വിവിധ സെഷനുകളില്‍ ക്ലാസിന് നേതൃത്വം നല്‍കി.
ക്ഷേമനിധി സഹായ വിതരണ ഉദ്ഘാടനം തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളവും ജാമിഅ അസ്അദിയ്യ ഉപഹാര സമര്‍പ്പണം എസ്.കെ ഹംസ ഹാജിയും റമദാന്‍ കലക്ഷന്‍ ഉപഹാര സമര്‍പ്പണം സയ്യിദ് കെ.പി.പി തങ്ങളും നിര്‍വഹിച്ചു.
ജില്ലാ എക്‌സിക്യൂട്ടീവ് മീറ്റ് കെ.എം മഹമൂദ് മൗലവിയും ജില്ലാ കൗണ്‍സില്‍ മീറ്റ് മുസ്തഫ ദാരിമി അടിവാരവും രജിസ്‌ട്രേഷന്‍ സി.കെ മുഹമ്മദ് മുസ്‌ലിയാരും ഉദ്ഘാടനം ചെയ്തു.
ടി.എസ് ഇബ്‌റാഹിം മുസ്‌ലിയാര്‍, കെ.കെ മുഹമ്മദ്, ഉമര്‍ നദ്‌വി തോട്ടീക്കല്‍, ബഷീര്‍ ഫൈസി മാണിയൂര്‍, അബ്ദുസമദ് മുട്ടം, മുഹമ്മദ് ഇബ്‌നു ആദം, സി. മുഹമ്മദ് കുഞ്ഞി ഹാജി, റഷീദ് ഖത്തര്‍, കെ.സി മൊയ്തു മൗലവി, സക്കരിയ്യ ദാരിമി, അബ്ദുറഹിമാന്‍ മിസ്ബാഹി, അബ്ദുശുക്കൂര്‍ ഫൈസി പുഷ്പഗിരി, സലാം ഇരിക്കൂര്‍, ഹുസൈന്‍ തങ്ങള്‍ പട്ടാമ്പി, പി.ടി മുഹമ്മദ്, റിയാസ് ശാദുലിപ്പള്ളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."