ഇന്ത്യയിലെ ഇസ്‌ലാം മത സേവകര്‍ അബൂബക്കര്‍ സിദ്ധീഖിന്റെ മാതൃക പിന്‍പറ്റുന്നവര്‍: ഡോ. അഹ്മദ് റാഷിദ് അല്‍ റഹീലി
തളങ്കര: ഇസ്‌ലാമിലെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ധീഖ്(റ) കാണിച്ചുതന്ന മഹത്തായ പാരമ്പര്യം പിന്തുടരുന്നവരാണ് ഇന്ത്യയിലെ മത സേവകരെന്ന് മദീന മുനവ്വറിയിലെ ഗ്രാന്റ് മുഫ്ത്തിയും ജാമിഅ ഇസ്‌ലാമിയ്യ യൂനിവേഴ്‌സിറ്റി പ്രിന്‍സിപ്പളുമായ ഡോ. അഹ്മദ് റാഷിദ് അല്‍ റഹീലി. തളങ്കര മാലിക് ദീനാര്‍ ഉറൂസിന്റെ സമാപന ദിവസം ഉറൂസ് കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. നന്മയും സേവനതല്‍പരതയും കൊണ്ട് പ്രവാചകനെ അത്ഭുതപ്പെടുത്തിയ മഹാനായിരുന്നു അബൂബക്കര്‍ സിദ്ധീഖ്(റ). അബൂബക്കറി(റ)ന്റെ ആ മാതൃക പിന്‍പറ്റാന്‍ മത്സരിക്കുന്നവരാണ് ഇന്ത്യയിലെ ഇസ്‌ലാം മത സേവകരെന്ന് മനസിലാക്കാന്‍ കഴിഞ്ഞുവെന്നും ഡോ. അഹ്മദ് റാഷിദ് അല്‍ റഹീലി പറഞ്ഞു.
ശൈഖ് അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ മഹുമ്മദ്, മദീനയിലെ ഫത്‌വ വിഭാഗം ഉദ്യോഗസ്ഥന്‍ ശൈഖ് മുത്തഹബ് അബ്ദുല്‍ റഹ്മാന്‍ അസ്സയ്യിദ്, മുഹമ്മദ് അലി ഉബൈദ് ഫലസ്തീന്‍, മദീനയിലെ യു.എന്‍.ഒ മദ്‌റസ പ്രിന്‍സിപ്പാള്‍ അമീന്‍ മുഹമ്മദ് അലി ഉബൈദ്, ദുബൈയിലെ ഔഖാഫ് ഉദ്യോഗസ്ഥന്‍ ജുമാ ഇബ്രാഹീം നാസര്‍, ഡോ. സയ്യിദ് മുഹമ്മദ് അല്‍ഖാസിമി, ഖാരിഅ് മുഹമ്മദ് മുസമ്മില്‍, അസ്സയ്യിദ് മുഹമ്മദ് അബ്ദുല്ല തുടങ്ങിയവരും ഗ്രാന്റ് മുഫ്തിയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."