നീലേശ്വരം കാര്യംകോട് കടവില്‍ ബോട്ട് ടെര്‍മിനല്‍ വരുന്നു
നീലേശ്വരം: ദേശീയപാതയോരത്തെ കാര്യംകോട് കടവിനോടു ചേര്‍ന്നു ബോട്ട് ടെര്‍മിനല്‍ വരുന്നു. നീലേശ്വരം മുതല്‍ വളപട്ടണം വരെ നീളുന്ന മലബാര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായാണ് ഇവിടെ ബോട്ട് ടെര്‍മിനല്‍ വരുന്നത്. നാലര കോടി രൂപയുടെതാണു പദ്ധതി. 310 കോടി രൂപയുടെ മലബാര്‍ ക്രൂയിസ് പദ്ധതിയില്‍ 100 കോടി രൂപ കേന്ദ്രസര്‍ക്കാരും 210 കോടി സംസ്ഥാന സര്‍ക്കാരും നല്‍കും. വടക്കിന്റെ കുമരകം എന്നറിയപ്പെടുന്ന കോട്ടപ്പുറം തന്നെയാകും തുടര്‍ന്നും പ്രധാന ടെര്‍മിനല്‍. ഇവിടെ നിന്നു വലിയപറമ്പിലേക്കാണു നിലവില്‍ വഞ്ചിവീട് യാത്ര. കാര്യംകോട് കേന്ദ്രീകരിച്ചുള്ള യാത്ര ഇവിടെ നിന്നു കിഴക്കോട്ട് കയ്യൂര്‍ വരെയാണ്.
കോട്ടപ്പുറത്തു നിന്നു തുടങ്ങി കാര്യംകോട് ടെര്‍മിനല്‍ വഴിയും കോട്ടപ്പുറത്തു നിന്നു നേരിട്ടും വഞ്ചിവീട് യാത്രകള്‍ ഉണ്ടാകും.കാര്യംകോട് ബോട്ട് ടെര്‍മിനലിന്റെ രൂപരേഖ കണ്ണൂരിലെ ആര്‍ക്കിടെക്ട് എം. കുമാര്‍ തയാറാക്കി സര്‍ക്കാരിലേക്കു സമര്‍പ്പിച്ചു കഴിഞ്ഞു. ബോട്ട് ജെട്ടി, പാര്‍ക്കിങ് സൗകര്യം, ടോയ്ലറ്റ് ബ്ലോക്ക്, ഫുഡ് കോര്‍ട്ട് എന്നിവയും അനുബന്ധമായുണ്ടാകും. ഗാന്ധിജയന്തി ദിനത്തില്‍ ഉത്തരമലബാര്‍ ജലോത്സവം നടന്നു വരുന്ന മയ്യിച്ച കടവ് കാര്യംകോട് കടവിന് എതിര്‍വശത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."