HOME
DETAILS
MAL
സ്വയംപ്രതിരോധത്തിന് നിര്‍ബന്ധിതമാകും: ലീഗ്
backup
November 11 2017 | 20:11 PM
കണ്ണൂര്‍: വിളക്കന്നൂരില്‍ സി.പി.എം അക്രമങ്ങള്‍ അസഹനീയമായ അവസ്ഥയിലെത്തിയിരിക്കുകയാണെന്നും ക്ഷമയുടെ എല്ലാ അതിര്‍വര്‍മ്പുകളും ലംഘിക്കപ്പെടുമ്പോള്‍ സ്വയം പ്രതിരോധത്തിന് മുസ്ലിം ലീഗ് നിര്‍ബന്ധിതമാകുമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദും സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരിയും പ്രസ്താവനയില്‍ പറഞ്ഞു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ അബ്ദുല്‍ കരീം ചേലേരി, അഡ്വ. എസ്. മുഹമ്മദ്, ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി, വനിതാ ലീഗ് ജില്ലാ സെക്രട്ടറി പി.പി സാജിത തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."