സംഘാടക സമിതി ഓഫിസ് തുറന്നു
ബദിയടുക്ക: ജനുവരി 19ന് ബദിയടുക്കയില്‍ നടക്കുന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ മലയോര സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫിസ് മുന്‍മന്ത്രിയും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദ് പിലാങ്കട്ട, മുനീഫ് ബദിയടുക്ക എന്നിവരെ ആദരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷനായി.
അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, പി.ഡി.എ റഹ്മാന്‍, ബഷീര്‍ പള്ളംങ്കോട്, അന്‍വര്‍ ഓസോണ്‍, മൂസാ ബി ചെര്‍ക്കള, ഹാഷിം അരിയില്‍, സംസുദ്ധീന്‍ കിന്നിംങ്കാര്‍, ബദ്രുദ്ധീന്‍ താസിം, അബ്ദുല്ല ചാലക്കര, ഹസൈനാര്‍ ഹാജി മാളിക, ഹമീദ് പള്ളത്തടുക്ക, അബ്ബാസ് ഹാജി ബിര്‍മിനടുക്ക, ഹസ്സന്‍ നെക്രാജെ, അഷ്‌റഫ് പരപ്പ, ബി.ടി അബ്ദുല്ലക്കുഞ്ഞി, ബഷീര്‍ ഫ്രഡ്‌സ്, അലി പുളിന്റടി, ഹാരിസ് തായല്‍, ഉബൈദ് ഗോസാഡ, അസീസ് പെരഡാല, ഹൈദര്‍ കുടുപ്പംകുഴി, ഇഖ്ബാല്‍ ഫുഡ്മാജിക്ക്, അബ്ദുല്‍ റഹിമാന്‍ കുഞ്ചാര്‍, സക്കീര്‍ ബദിയടുക്ക, സിയാദ് പെരഡാല, റിഫായി ചര്‍ളട്ക്ക, എം.ബി മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍ നാട്ടക്കല്‍ സംബന്ധിച്ചു.
തൃക്കരിപ്പൂര്‍: എസ്.കെ.എസ്.എസ്.എഫ് തൃക്കരിപ്പൂര്‍ മേഖലാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മണിയനോടി ജെംസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ നേതൃത്വത്തില്‍ നവംബര്‍ 20, 21 തിയതികളില്‍ തൃക്കരിപ്പൂര്‍ മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന റബീഹ് പ്രഭാഷണത്തിന്റെ സംഘാടകസമിതി ഓഫിസ് പാണക്കാട് സയ്യിദ് ഷഫിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. താജുദ്ദിന്‍ ദാരിമി പടന്ന, നാഫ്അ് അസ്അദി, അസനാര്‍ മൗലവി, എസ്. ശാഹുല്‍ ഹമീദ്, സത്താര്‍ വടക്കുമ്പാട്, സൈനുദ്ദിന്‍ ആയിറ്റി എ.ജി ശാഹുല്‍ ഹമീദ്, ഇബ്‌റാഹിം തട്ടാനിച്ചേരി സംസാരിച്ചു. രണ്ടുദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സിറാജുദ്ദീന്‍ അല്‍ ഖാസിമി പ്രഭാഷണം നടത്തും.
ചെറുവത്തൂര്‍: സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേള ജനുവരി 11 മുതല്‍ 13 വരെ ചെറുവത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറിസ്‌കൂള്‍ മൈതാനിയില്‍ നടക്കും.
സംഘാടക സമിതി ഓഫണ്ടിസ് എം. രാജഗോപാലന്‍ എണ്ടണ്ടം.എണ്ടണ്ടല്‍ണ്ടണ്ട.എ ഉദ്ഘാടനം ചെയ്തു. മാധവന്‍ മണിയറ അധ്യക്ഷനായി. മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ലോഗോ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വെങ്ങാട്ട് കുഞ്ഞിരാമന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. നാരായണന്‍, പഞ്ചായത്ത് അംഗം കെ. സത്യഭാമ, വി. നാരായണന്‍, പി.ടി.എ പ്രസിഡന്റ് പി.യു രാമകൃഷ്ണന്‍ നായര്‍, സ്‌കൂള്‍ സൂപ്രണ്ട് കെ. പ്രദീപ്, വി.എച്ച്.എസ്.സി പ്രിന്‍സിപ്പാള്‍ ജോസ് തോട്ടാന്‍, പി.എം രമേശന്‍ സംസാരിച്ചു.
ആതിഥേയ വിദ്യാലയത്തിലെ ഗണിതശാസ്ത്ര അധ്യാപകന്‍ സി.എം ഹരിദാസാണ് കായികമേളയുടെ ലോഗോ രൂപകല്‍പന ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."