HOME
DETAILS
MAL
മോട്ടോര്‍ ബില്ലിനെതിരേ പ്രതിഷേധം: വായമൂടിക്കെട്ടി പ്രകടനം 13ന്.
backup
November 11 2017 | 20:11 PM
കണ്ണൂര്‍: മോട്ടോര്‍ വാഹന ദേഭഗതി ബില്‍ രാജ്യസഭയുടെ പരിഗണനക്കു വരുന്ന 13ന് കണ്ണൂരില്‍ വായമൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കേരളാ സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്സ് അസോയിയേഷന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബില്ലില്‍ ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ വകുപ്പുകളാണുള്ളത്. വൈകിട്ട് മൂന്നു മണിക്ക് കണ്ണൂര്‍ ചേംബര്‍ ഹാള്‍ പരിസരത്ത് ആരംഭിക്കുന്ന പ്രകടനം ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.പി ശ്രീധരന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുരളീധരന്, ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് തീയറോത്ത്, പി.വി രാജേന്ദ്രന്, മനോജ് രാമചന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."