HOME
DETAILS

വീഴ്ചയ്ക്കു വിട്ടുവീഴ്ചയാണ് മധുരപ്രതികാരം

  
backup
November 12 2017 | 01:11 AM

%e0%b4%b5%e0%b5%80%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b5%e0%b5%80%e0%b4%b4%e0%b5%8d%e0%b4%9a

വിശാലമായ മണല്‍ക്കാട്ടിലൂടെ എങ്ങോട്ടോ യാത്ര ചെയ്യുകയായിരുന്നു ആ രണ്ടു കൂട്ടുകാരും. വഴിക്കുവച്ച് അവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. കലിമൂത്ത് ഒരാള്‍ മറ്റെയാളുടെ മുഖത്തൊരടി കൊടുത്തു. ശക്തമായൊരു അടി..! അഞ്ചു വിരലുകളുടെയും പാടുകള്‍ മുഖത്തു വ്യക്തമായി പതിഞ്ഞു. വേദന സഹിക്കാവുന്നതിലുമപ്പുറം. എന്നിട്ടും പ്രതികാരം ചെയ്തില്ല. അനിഷ്ടം ചുവയ്ക്കുന്ന ഒരക്ഷരം പോലും മൊഴിയാതെ അവന്‍ മണലില്‍ ഇങ്ങനെ എഴുതിവയ്ക്കുക മാത്രം ചെയ്തു:

''എന്റെ പ്രിയപ്പെട്ട സുഹൃത്ത് ഇന്ന് എന്റെ മുഖത്തടിച്ചു..''
അവര്‍ പിന്നെയും യാത്ര തുടര്‍ന്നു. പലതും സംസാരിച്ചു. തര്‍ക്കവും വിതര്‍ക്കവും മറന്നു. തമാശകള്‍ പങ്കുവച്ചു. യാത്ര ശുഭകരമായി അങ്ങനെ മുന്നോട്ടുപോയി. അതിനിടെ അവര്‍ ഒരു മരുപ്പച്ച കാണാനിട വന്നു. ഒന്നു വിശ്രമിച്ച് ഉന്മേഷം വീണ്ടെടുക്കാന്‍ പറ്റിയ ഇടം. രണ്ടാമതൊന്ന് ആലോചിച്ചുനിന്നില്ല. അവരവിടെ ഇറങ്ങി.
കുളിക്കാന്‍ വെള്ളത്തിലേക്കിറങ്ങിയതായിരുന്നു നേരത്തെ അടി കൊണ്ട സുഹൃത്ത്. ഭൂമിക്ക് ഉറപ്പ് കുറവുള്ള സ്ഥലമായതിനാല്‍ അവന്റെ കാല്‍ മണ്ണിലാണ്ടു... ആണ്ടാണ്ടു പോകുന്നതു കണ്ടപ്പോള്‍ അടി കൊടുത്ത സുഹൃത്ത് ഓടിവന്ന് അവനെ കൈപിടിച്ചുയര്‍ത്തി. ഈ ഉപകാരത്തിന്റെ സ്മരണയ്ക്കായി അവന്‍ പാറപ്പുറത്ത് ഇങ്ങനെ കൊത്തിവച്ചു:
''എന്റെ പ്രിയപ്പെട്ട സുഹൃത്ത് ഇന്ന് എന്റെ ജീവന്‍ രക്ഷിച്ചു..''
അടി കൊടുത്ത സുഹൃത്തിനു പൊരുള്‍ വ്യക്തമായില്ല. അവന്‍ ചോദിച്ചു: ''അടിച്ചത് മണല്‍പുറത്തും രക്ഷിച്ചത് പാറപ്പുറത്തും എഴുതിവയ്ക്കാന്‍ കാരണമെന്താണ്...?''
അടികൊണ്ട സുഹൃത്ത് പറഞ്ഞു: ''ആരെങ്കിലും നമ്മെ ഉപദ്രവിച്ചാല്‍ അതു മണല്‍പുറത്താണ് എഴുതിവയ്‌ക്കേണ്ടത്. കാരണം, വിട്ടുവീഴ്ചയാകുന്ന മന്ദമാരുതന് അതിനെ അതിവേഗം മായ്ച്ചുകളയാന്‍ കഴിയും. നേരെമറിച്ച്, ആരെങ്കിലും നമുക്കു വല്ല ഉപകാരവും ചെയ്താല്‍ അതു പാറപ്പുറത്തു കൊത്തിവയ്ക്കണം. ഒരു കൊടുങ്കാറ്റിനും അതിനെ മായ്ക്കാന്‍ കഴിയരുത്..''
വിജയിയായ മനുഷ്യന്‍ അങ്ങനെയാണ്. ആരെങ്കിലും അവനെ ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ അതു മറക്കും. ആരെയെങ്കിലും അവന്‍ ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ അതോര്‍ക്കും. ഇനി ആര്‍ക്കെങ്കിലും ഉപകാരം ചെയ്തുകൊടുത്തിട്ടുണ്ടെങ്കില്‍ അതവന്‍ മറക്കും. ആരെങ്കിലും അവന് ഉപകാരം ചെയ്തുകൊടുത്തിട്ടുണ്ടെങ്കില്‍ അതവന്‍ ഓര്‍ക്കും.
തന്നെ വെട്ടിനുറുക്കുന്നവനല്ലേ എന്നു കരുതി മരം മരംവെട്ടിക്കു തണല്‍ നിഷേധിക്കുന്നില്ല. വെട്ടാന്‍ വരുന്നവനും തണലു നല്‍കി മരം വിട്ടുവീഴ്ചയുടെ മഹാപാഠം പകര്‍ന്നുതരുന്നു. തന്റെ മാറു പിളര്‍ക്കുന്നവനല്ലേ എന്നു ചിന്തിച്ചു ഭൂമി ഭൂമിയുടെ ഘാതകനെ വിഴുങ്ങിക്കളയുന്നില്ല. എല്ലാവര്‍ക്കുമെന്നപോലെ അവനും താങ്ങും തണലും നല്‍കി ഭൂമി വിട്ടുവീഴ്ചയുടെ ചേതോഹരക്കാഴ്ചകള്‍ ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. തന്നെ കൊന്നു തൊലിയുരിക്കുന്നവനല്ലേ എന്നാലോചിച്ച് ഗോക്കള്‍ ആര്‍ക്കും പാലു നിഷേധിക്കാറില്ല. തന്റെ കഴുത്തറക്കുന്നവനും അതു പാല്‍ നല്‍കും.
തല്ലിയവനെ തല്ലിയാല്‍ വേദന പോകുമെന്നാണു വികാരജീവികളുടെ വിചാരം. അതു വികാരം സൃഷ്ടിക്കുന്ന വിചാരമായതിനാല്‍ വിവേകികള്‍ക്കത് അംഗീകരിക്കാന്‍ കഴിയില്ല. ആലോചിച്ചുനോക്കിയാല്‍ തല്ലിയവനെ തല്ലിയാല്‍ വേദന കുറയുകയല്ല, കൂടുകയാണു ചെയ്യുക എന്നു കാണാന്‍ പറ്റും. തല്ലുകൊണ്ട വേദനയിലേക്കു തല്ലിയതിന്റെ വേദന കൂടി കടന്നുവരികയാണു ചെയ്യുക. തിരിച്ചുതല്ലിയതിനു വേറെ തല്ലുകിട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ വേദന വേറെയും... ഇങ്ങനെ അനേകം വേദനകള്‍. പുറമെ, ആളുകളുടെ വെറുപ്പും പരിഹാസവാക്കുകളുമുണ്ടാകും. നേരെ മറിച്ച്, മാപ്പാക്കിക്കൊടുത്താല്‍ അതിന്റെയൊന്നും പ്രശ്‌നമില്ല. കോട്ടങ്ങള്‍ക്കുപകരം നേട്ടങ്ങളുണ്ടാകുമെന്നു മാത്രമല്ല, തല്ലിയവനു കുറ്റബോധം ജനിക്കാനും ജനപ്രീതി നേടിയെടുക്കാനും അതിടവരുത്തും.
അബൂ ദുലാമയുടെ വരികള്‍ നോക്കൂ:
അല്‍അഫ്‌വു അഹ്‌സനു മാ യുജ്‌സല്‍ മുസീഉ ബിഹീ
യുഹീനുഹൂ ഔ യുരീഹീ അന്നഹൂ സഖത്വാ
(അപരാധിയോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല പ്രതികാരം വിട്ടുവീഴ്ചയാണ്. അതൊന്നുകില്‍ അവനെ ഹീനനാക്കും. അല്ലെങ്കില്‍ തനിക്കു വീഴ്ച സംഭവിച്ചിരിക്കുന്നുവെന്ന ബോധം അവനില്‍ സൃഷ്ടിക്കും.)
അപരാധങ്ങള്‍ക്കു മാപ്പു നല്‍കുന്നതും ഉപകാരങ്ങള്‍ക്കു നന്ദിയര്‍പ്പിക്കുന്നതും നേട്ടങ്ങളല്ലാതെ മറ്റൊന്നും സമ്മാനിക്കില്ല. വിട്ടുവീഴ്ച ചെയ്തതിന്റെ പേരില്‍ ഖേദിക്കലാണു പ്രതികാരം ചെയ്തതിന്റെ പേരില്‍ ഖേദിക്കുന്നതിനെക്കാള്‍ എനിക്കുത്തമം എന്ന് ഇമാം ജഅ്ഫര്‍ സ്വാദിഖ്(റ).
അറബ് കവി മുസ്തഫാ ഗലായീനിയുടെ വരികള്‍ കാണുക:
സാമിഹ് സ്വദീഖക ഇന്‍ സല്ലത് ബിഹീ ഖദമുന്‍
ഫലൈസ യസ്‌ലമു ഇന്‍സാനുന്‍ മിനസ്സലലി
(സുഹൃത്തിന് കാലിടറിപ്പോയിട്ടുണ്ടെങ്കില്‍ മാപ്പുകൊടുക്കുക. വീഴ്ചകളില്‍നിന്ന് ഒരാളും മുക്തമല്ലല്ലോ..)
മനുഷ്യനാകുമ്പോള്‍ പാപകര്‍മങ്ങളെന്തായാലും സംഭവിക്കും. പാപിയെ ഒരുനിലയ്ക്കും പൊറുപ്പിക്കാനാവില്ലെന്നും അയാള്‍ക്കു പൊറുത്തുകൊടുക്കാന്‍ കഴിയില്ലെന്നുമാണു വാദമെങ്കില്‍ പാപരാഹിത്യം ആദ്യം സ്വയം തെളിയിക്കാന്‍ തയാറാകണം. അതിനാര്‍ക്കു കഴിയും..? ജീവിതത്തില്‍ ആരോടെങ്കിലും അപരാധം ചെയ്യാത്തവരുണ്ടാകുമോ...?
നമുക്കു മാപ്പുലഭിക്കണമെങ്കില്‍ നമ്മള്‍ മാപ്പു കൊടുക്കണം. മാപ്പുകൊടുക്കാത്തവനു മാപ്പില്ല.
ഉപകാരത്തന് ഉപകാരം കൊണ്ടു മറുപടി നല്‍കുന്നതു കൂടുതല്‍ നന്മയുണ്ടാക്കുമെന്നതു നിത്യസത്യമാണ്. അപരാധത്തിന് അപരാധംകൊണ്ടു മറുപടി നല്‍കുന്നതു കൂടുതല്‍ തിന്മയാണു വരുത്തിവയ്ക്കുകയെന്നത് അനുഭവപാഠവുമാണ്. ചളിയെ ചളികൊണ്ടല്ല ശുദ്ധജലം കൊണ്ടാണു ശുദ്ധീകരിക്കേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  11 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  11 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  11 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  11 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  11 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  11 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  11 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  11 days ago