HOME
DETAILS

കാര്‍ബികള്‍ പാര്‍ക്കുന്ന കാടുകള്‍

  
backup
November 12 2017 | 02:11 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നുഴഞ്ഞുകയറ്റക്കാരും അഭയാര്‍ഥികളും ഇന്ത്യന്‍ പട്ടാളവുമായി ഏറ്റുമുട്ടല്‍ തുടരുന്ന കാഴ്ച ഒരു ഭാഗത്ത്. സ്വീകരിക്കപ്പെട്ട അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിനിടയില്‍ തദ്ദേശീയമായുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ മറുവശത്ത്. ഇതിനിടയിലാണ് ഈ പ്രദേശത്തെ ഗോത്രവര്‍ഗക്കാരുടെ മണ്ണിന്റെ മക്കള്‍വാദത്തെ നേരിട്ടറിയാനും പരിചയപ്പെടാനും അവസരമുണ്ടായത്. കാര്‍ബി ഗോത്രത്തില്‍പ്പെട്ട, അഭ്യസ്തവിദ്യരായ മൂന്നു വനിതാ ആക്ടിവിസ്റ്റുകളുമായി രണ്ടുനാള്‍ ചെലവഴിക്കാന്‍ കഴിഞ്ഞത് നോര്‍ത്ത് ഈസ്റ്റ് എന്നാല്‍ തീവ്രവാദമാണെന്ന തെറ്റിദ്ധാരണ മാറ്റാന്‍ സഹായിച്ചു.

 

സിന്ധു നദീതടത്തിലെ പ്രാകൃത ഗോത്രങ്ങളിലൊന്നാണ് കാര്‍ബി. ഇന്നത്തെ നാഗാലാന്‍ഡിലും അസമിലുമായി ചിതറിക്കിടക്കുന്ന, വംശനാശവക്കിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന അനിതരസാധാരണമായ പ്രകൃതിയറിവിന്റെ ഉടയവര്‍. നാളിന്നോളമായിട്ടും നമ്മുടെ രാഷ്ട്രം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോടു ചിറ്റമ്മനയം മാത്രമേ കൈക്കൊണ്ടിട്ടുള്ളൂ എന്നു മനസിലാക്കാന്‍ ഈ പ്രദേശങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാല്‍ മാത്രം മതിയാകും. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കഴിഞ്ഞയാഴ്ച പൂര്‍ത്തിയായ ഇന്ത്യാ സന്ദര്‍ശനവും അതിനിടയില്‍ നാഗാലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമയില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊന്നിച്ചു പങ്കെടുത്ത നോര്‍ത്ത് ഈസ്റ്റേണ്‍ കണക്ടിവിറ്റി സമ്മിറ്റും തങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്തുമെന്ന പ്രതീക്ഷയോടെ ഇവര്‍ കാത്തിരിക്കുന്നു. പതിറ്റാണ്ടുകളായി ഈ പ്രദേശത്തെ മനുഷ്യരോടും പ്രകൃതിയോടും ഭരണാധികാരികള്‍ കാണിക്കുന്ന നിഷ്‌ക്രിയത്വത്തിന്റെ ഭീകരയാഥാര്‍ഥ്യം വിവരണാതീതമാണ്.


കാര്‍ബി ഗോത്രവര്‍ഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന നാഗാ-അസമീസ് അതിര്‍ത്തി പ്രദേശമായ കാര്‍ബി അങ്‌ലാങ്ങ് ജില്ലയിലെ ദിഫു ആസ്ഥാനമായ അസം കേന്ദ്ര സര്‍വകലാശാലയില്‍ 'ദ പൊളിറ്റിക്‌സ് ഓഫ് ഡിഫറന്‍സ് ' എന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ക്ഷണിതാവായി എത്തിയ ഈ ലേഖകന് അപ്രതീക്ഷിതമായാണ് കാര്‍ബികളുടെ അവകാശ സംരക്ഷണങ്ങള്‍ക്കായി മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് വനിതാ ആക്ടിവിസ്റ്റുകളെ കാണാനും പരിചയപ്പെടാനും അവസരം ലഭിച്ചത്-ദിഫു ഗവണ്‍മെന്റ് കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികമാരായ മാഗി കതാര്‍പി, റിതുമോനി ദൗലങ്ങുഫു എന്നിവരും ഫ്രീലാന്‍സ് ജേണലിസ്റ്റായ റോസ്‌ലിന്‍ ജറോപിയും. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി കാര്‍ബികളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടസമരങ്ങളിലാണ് ഇവര്‍.
''ഇന്നത്തെ ഇവിടുത്തെ വോട്ട്ബാങ്ക് രാഷ്ട്രീയത്തില്‍ ഞങ്ങള്‍ക്കു വിശ്വാസമില്ല. അതുകൊണ്ടു തന്നെ ഞങ്ങള്‍, ലഭ്യമായ വോട്ടവകാശം വിനിയോഗിക്കാറുമില്ല'' എന്നു പറഞ്ഞുകൊണ്ടാണ് അവര്‍ സംസാരിച്ചുതുടങ്ങിയത്. ബംഗ്ലാദേശില്‍ നിന്നടക്കമുള്ള മുഴുവന്‍ അഭയാര്‍ഥികളെയും ഹിമാലയത്തിന്റെ അടിവാരത്തുള്ള ഈ മണ്ണില്‍ പ്രതിഷ്ഠിച്ച്, തുച്ഛമായ സൗകര്യങ്ങളൊരുക്കി, അവര്‍ക്കു വോട്ടവകാശം നല്‍കി വിലക്കെടുക്കുകയാണ് ഇവിടുത്തെ പാര്‍ട്ടികള്‍ മുഴുവനുമെന്ന് അവര്‍ പരാതിപ്പെടുന്നു. ഒരു അഭയാര്‍ഥിയോടും ശത്രുതയില്ലെങ്കിലും, മണ്ണിന്റെ മക്കള്‍ വാദം പറയുന്നു എന്ന ആരോപണത്തിലൂടെ, അടിസ്ഥാന സൗകര്യം പോലും നല്‍കാതെ തങ്ങളെ രാജ്യദ്രോഹികളായി മുദ്രകുത്തുകയും തീവ്രവാദികളെന്ന് വിളിച്ചാക്ഷേപിക്കുകയും ചെയ്യുന്നു.
റോസ്‌ലിനു കേരളവുമായി നാലുവര്‍ഷത്തോളമുള്ള ബന്ധമുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള ഒരു സ്വാശ്രയ കോളജില്‍ നിന്നാണ് അവര്‍ ജേണലിസത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയിരിക്കുന്നത്. ''നോര്‍ത്ത് ഈസ്റ്റിലെ ഏക വിപ്ലവകാരി, നിങ്ങള്‍ മലയാളികള്‍ക്ക് എന്നും ഇറോം ഷര്‍മിള മാത്രമാണല്ലോ!'' എന്ന് അവര്‍ പതം പറഞ്ഞു.


10,434 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് കാര്‍ബി ആങ്‌ലോങ്ങും വടക്കന്‍ കചാര്‍ മലയുമുള്ളത്. അസമിലെ ഏറ്റവും വലിയ ജില്ലയാണിത്. കല്‍ക്കരി, ചുണ്ണാമ്പ്, എണ്ണ, പ്രകൃതിവാതകം, ഗ്രാനൈറ്റ്, ഫെല്‍ഡ്‌സ്പാര്‍ എന്നീ പ്രകൃതിവിഭവങ്ങള്‍ കൊണ്ട് അനുഗ്രഹീതമായ സ്ഥലം. അസം ഇലക്ട്രിസിറ്റി ബോര്‍ഡിനുകീഴിലുള്ള കാര്‍ബി ലാങ്പി ഹൈഡല്‍ പ്രൊജക്ടിലൂടെ അഞ്ചുമുതല്‍ പത്തുവരെ മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഈ ജില്ലയ്ക്കു ലഭിക്കുന്നത്. ചുരുങ്ങിയത് നൂറ് മെഗാവാട്ടെങ്കിലും ആവശ്യമുള്ളിടത്താണ് ഈ തുച്ഛലഭ്യത. അന്‍പതുകളില്‍, എണ്‍പത്തിയഞ്ചു ശതമാനവും കാര്‍ബി ഗോത്രക്കാര്‍ മാത്രമുണ്ടായിരുന്ന ഈ ജില്ലയില്‍ 1980 ആയപ്പോഴേക്കും വിദേശികളുടെ നുഴഞ്ഞുകയറ്റം കാരണം അതു നന്നേ ചുരുങ്ങിത്തുടങ്ങി. അഭയാര്‍ഥികളെന്ന പേരിലാണു പലരും നുഴഞ്ഞുകയറിയത്. ഇന്ത്യാ-പാക് വിഭജനത്തിന്റെ ഭാഗമായി അഞ്ഞൂറില്‍പരം ഗാരോ കുടുംബങ്ങളെ ജില്ലയിലെ പടിഞ്ഞാറന്‍ പ്രദേശമായ ഖാരിക്കോനയില്‍ സ്ഥലം നല്‍കി താമസിപ്പിച്ചു. ഇക്കൂട്ടര്‍ പിന്നീട്, കരാറുകള്‍ക്കു വിരുദ്ധമായി റിസര്‍വ് വനങ്ങള്‍ അധീനപ്പെടുത്തി.


''പിന്നീട് ഇത്തരം നിരവധി സെറ്റില്‍മെന്റുകള്‍ തുടര്‍ന്നുവന്നു. ബ്ലോക്കുകളായി രൂപപ്പെട്ട ഈ കുടിയേറ്റത്തിന്റെ ഇരകള്‍ ഞങ്ങള്‍ കാര്‍ബികള്‍ മാത്രമായിരുന്നു.'' മാഗി കാതര്‍പി പറയുന്നു. 1964 ജൂണ്‍ രണ്ടിനാണ് ഇതിനെതിരേയുള്ള ആദ്യ സമരവുമായി കാര്‍ബികള്‍ സംഘടിക്കുന്നത്. ചെറുതും വലുതുമായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 1971ലാണ് സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും ഈ മേഖലയിലെ ഇടപെടല്‍ ശക്തമാക്കുന്നത്. പക്ഷേ, പ്രതീക്ഷിച്ചതിനു വിപരീതമായി, കൂടുതല്‍ സെറ്റില്‍മെന്റുകള്‍ ഉണ്ടാവുകയും കാര്‍ബികള്‍ക്കു സ്വന്തം ഭൂമിയും സൗകര്യങ്ങളും നഷ്ടപ്പെടുകയുമാണുണ്ടായത്.
ബോഡോ, ധുബ്രി, നാഗാ, ബര്‍പേട്ട, കരിംഗഞ്ച് എന്നീ ഗോത്രങ്ങള്‍ നടത്തിയ ചെറുത്തുനില്‍പ്പുകള്‍ മാത്രമേ ഇന്നും ലോകമറിഞ്ഞിട്ടുള്ളൂ. അതാവട്ടെ പിന്നീട് വിഘടനവാദമായി പരിഗണിക്കുകയും അവരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളെ തീവ്രവാദ പ്രവര്‍ത്തനങ്ങളായി പുനര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്നതില്‍ അധികാരിവര്‍ഗം വിജയിച്ചു. കാര്‍ബി ആങ്‌ലോങ്ങ് എന്ന ഈ ജില്ലയും ഇവിടുത്തെ തനതുഗോത്രവര്‍ഗക്കാരായ കാര്‍ബികളും പൂര്‍ണമായും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്തു. ''ഇതിനിടയില്‍, അഭയാര്‍ഥികളായെത്തിയ ഭൂരിപക്ഷം പേര്‍ക്കും പൗരത്വവും വോട്ടവകാശവും നല്‍കി എല്ലാ പാര്‍ട്ടികളും തങ്ങളുടേതായ വോട്ടുബാങ്കുകള്‍ ശക്തിപ്പെടുത്തുകയും ചെയ്തു.'' റിതുമോനിയുടെ വാക്കുകളില്‍ വല്ലാത്തൊരു മൂര്‍ച്ച.


അമേരിക്കന്‍ സോഷ്യല്‍ സയന്റിസ്റ്റ് എഡ്വേഡ് വില്യം സോജയുടെ മൂന്നാമിടം (ഠവശൃറ ടുമരല) എന്ന പ്രയോഗത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് കാര്‍ബികള്‍. കൃഷിയും പരമ്പരാഗത രീതിയിലുള്ള ജീവിതക്രമവും കൊണ്ട് എങ്ങും അടയാളപ്പെടാതെ പോകുന്ന കുറേ ചൂഷിത മനുഷ്യര്‍. മൂന്നാമിടത്തില്‍ സാംസ്‌കാരിക വൈവിധ്യത്തെ ഉള്‍ക്കൊണ്ട്, മറ്റു ഗോത്രവര്‍ഗക്കാരുമായി സമാധാനത്തോടു കൂടി സഹവസിക്കാന്‍ തന്നെയാണ് ഇവരുടെ ആഗ്രഹം. വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കാന്‍ ഉല്‍ബോധിപ്പിച്ചുകൊണ്ട് കുടിലുകള്‍ തോറും കയറിയിറങ്ങുകയാണ് ഈ മൂവര്‍ സംഘം-സ്വന്തം മണ്ണ് നഷ്ടപ്പെടാതെ, സഞ്ചാരയോഗ്യമായ റോഡുകളും മാലിന്യമില്ലാത്ത വെള്ളവും വെളിച്ചവും വിദ്യാഭ്യാസ സൗകര്യങ്ങളും തങ്ങളുടെ പ്രകൃതിയുടെയും ഗോത്രപഴമയുടെയും സംരക്ഷണവും മാത്രം ആഗ്രഹിച്ചുകൊണ്ട്, അതിനായി അധികാരികള്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയോടെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago