HOME
DETAILS
MAL
ഡെങ്കിയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ഡോക്ടര്‍ക്ക് സസ്പെന്ഷന്
backup
November 12 2017 | 02:11 AM
കൊല്‍ക്കത്ത: ഡെങ്കിപ്പനിയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഡോക്ടറെ ബംഗാള്‍ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളിലെ ഡെങ്കിപ്പനി ചികിത്സാ സൗകര്യങ്ങളെ കുറിച്ചു പോസ്റ്റിട്ട ഡോ. അരുണാചല്‍ ദത്ത് ചൗധരിയെയാണ് നീക്കിയത്.
താന്‍ ജോലി ചെയ്യുന്ന ബരസത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം ഒരു ദിവസം ഡെങ്കി ബാധിച്ച് 500 പേര് ചികിത്സയ്ക്കെത്തിയെന്നും ഇവരെ കിടത്താന്‍ ആശുപത്രിയില്‍ സൗകര്യമില്ലായിരുന്നെന്നും അദ്ദേഹം പോസ്റ്റില്‍ വിശദീകരിച്ചിരുന്നു. ഇതിലൂടെ ഡോക്ടര്‍ സര്‍ക്കാര്‍ ആശുപത്രിയുടെ സല്പേര് കളങ്കപ്പെടുത്തിയെന്നാണ് ആരോഗ്യവകുപ്പ് ആരോപിക്കുന്നത്. നടപടിക്കെതിരേ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."