HOME
DETAILS
MAL
ബസില്‍ സൗജന്യ യാത്ര
backup
August 14 2016 | 09:08 AM
കോഴിക്കോട്: വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള ബന്ധത്തിന് ഉത്തമമാതൃകയായി സ്വാതന്ത്ര്യദിനത്തില്‍ ബസില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര. പന്തീരാങ്കാവ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷനാണ് സ്വാതന്ത്ര്യദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്ത് മാതൃകയാവുന്നത്.
'മൈ ബസ്'കൂട്ടായ്മയുടെ കീഴിലുള്ള സിറ്റി-പെരുമണ്ണ-പന്തീരാങ്കാവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ ബസുകളിലും വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചതായി ബസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."