മലിനീകരണം: മുന്നില്‍ ഡല്‍ഹിയല്ല; വാരണാസി!
വാരണാസി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ചര്‍ച്ചയാകുന്നതിനിടെ ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടിക പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയാണ് മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
കേന്ദ്ര മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് റിപ്പോര്‍ട്ടിലാണ് ഇതു ചൂണ്ടിക്കാണിക്കുന്നത്. 42 നഗരങ്ങളുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. വാരണാസിയില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എ.ക്യു.ഐ) 491 ആണ് രേഖപ്പെടുത്തിയത്. ശേഷം ഗുരുഗ്രാമിനും (480) പിന്നിലായാണ് ഡല്‍ഹി വരുന്നത് (468). ലക്‌നോവില്‍ 462ഉം കാണ്‍പൂരില്‍ 461ഉം എ.ക്യു.ഐ രേഖപ്പെടുത്തി.
401ന്റെയും 500ന്റെയുമിടയില്‍ എ.ക്യു.ഐ രേഖപ്പെടുത്തിയ നഗരങ്ങളുടെ പട്ടികയാണ് തയാറാക്കിയിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന അളവാണിത്. കര്‍ഷകര്‍ കൊയ്ത്തിനു ശേഷമുള്ള കറ്റകള്‍ കത്തിച്ചതാണ് വായുമലിനീകരണം കൂടിയതെന്നും അനുമാനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."