ശശികലയുമായി ബന്ധമുള്ളവരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് തുടരുന്നു
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും ഓഫിസുകളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കോടികള്‍ പിടിച്ചെടുത്തു. നാലാം ദിവസവും തുടരുന്ന പരിശോധനയില്‍ ഇതുവരെ 15 കിലോ സ്വര്‍ണവും അഞ്ചര ക്കോടി രൂപയുമാണ് പിടിച്ചെടുത്തത്. ഇരുപതോളം വ്യാജ കമ്പനികളുമായി ബന്ധപ്പെട്ട് 150 കോടി രൂപയ്ക്കു ഭൂമി വാങ്ങിയതിന്റെ രേഖകളടക്കം ആദായനികുതി വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.
ശശികലയുടെ സഹോദര പുത്രി കൃഷ്ണപ്രിയയുടെ ചെന്നൈയിലെ വീട്, ശശികലയുടെ മണ്ണാര്‍ഗുഡിയിലെ വീട്, സഹോദരന്‍ ദിവാകരന്റെ സഹായി വിനായകന്റെ തിരുവാരൂരിലെ വീട്, ബംഗളൂരുവില്‍ ശശികല പക്ഷത്തെ നേതാവ് പുകഴേന്തിയുടെ വീട് തുടങ്ങിയ സ്ഥലങ്ങളില്‍ ആദ്യദിനം തന്നെ റെയ്ഡ് നടത്തിയിരുന്നു.
ജയ ടി.വി, ജാസ് സിനിമാസ്, നമതു എം.ജി.ആര്‍ തുടങ്ങിയവയുടെ ഓഫിസുകളിലും പരിശോധന നടക്കുന്നുണ്ട്. ഇതിനോടകം 187 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്.
അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തില്‍ തുടങ്ങിയ ജയ ടി.വി ഇപ്പോള്‍ നിയന്ത്രിക്കുന്നത് വി.കെ ശശികലയുടെ കുടുംബാംഗങ്ങളാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ എ. ഐ.എ.ഡി.എം.കെയുടെ രണ്ടു വിഭാഗങ്ങള്‍ ലയിച്ചതോടെ ചാനലിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതു സംബന്ധിച്ചു തീരുമാനത്തിലെത്തിയിരുന്നെങ്കിലും ശശികലയുടെ നിയന്ത്രണത്തില്‍നിന്നു പൂര്‍ണമായും വീണ്ടെടുക്കാനായരുന്നില്ലു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."