മത ദുര്‍വ്യാഖ്യാനത്തിന്റെ പരിണിതഫലമാണ് സലഫികള്‍ ഇന്നനുഭവിക്കുന്നത്: സത്താര്‍ പന്തല്ലൂര്‍
മനാമ: മതത്തെ സ്വതന്ത്രമായി വ്യാഖ്യാനിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്തതിന്റെ പരിണിതഫലമാണ് സലഫികള്‍ എന്നറിയപ്പെടുന്ന വഹാബി പ്രസ്ഥാനം ഇന്നനുഭവിക്കുന്നതെന്നും പുതിയ സാഹചര്യത്തിലെങ്കിലും തെറ്റു തിരുത്തി മുസ്‌ലിം മുഖ്യധാരയിലേക്കവര്‍ തിരിച്ചു വരാന്‍ തയാറാവുകയാണ് വേണ്ടതെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ബഹ്‌റൈനില്‍ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റിന് നേതൃത്വം നല്‍കാന്‍ ബഹ്‌റൈനിലെത്തിയ അദ്ദേഹം സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് സുപ്രഭാതത്തിനനുവദിച്ച അഭിമുഖത്തിലാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.
വഹാബികളുടെ മത നവീകരണ ആശയങ്ങളെ ആദ്യകാലങ്ങളില്‍ തന്നെ സമസ്തയും പോഷക സംഘടനകളും തള്ളിക്കളയുകയും വിശ്വാസികളെ ബോധവല്‍കരിക്കുകയും ചെയ്തതാണ്. നബി (സ) 23 വര്‍ഷക്കാലം പ്രബോധനം ചെയ്തു പൂര്‍ത്തീകരിച്ച മതമാണ് ഇസ്‌ലാം. കൂടാതെ ഒരു മുസ്‌ലിം എങ്ങനെ ജീവിക്കണമെന്ന് നബി(സ)യും അനുചരരും സ്വന്തം ജീവിതത്തിലൂടെ വരച്ചു കാണിച്ചു തന്നതുമാണ്. സച്ചരിതരുടെ ആ പാത പൂര്‍ണ്ണമായി അനുധാവനം ചെയ്യുകയും പ്രബോധനം ചെയ്യുകയുമാണ് സമസ്തയും പോഷക സംഘടനകളും എല്ലാ കാലവും ചെയ്തിട്ടുള്ളത്.
ഐ.എസ്. തീവ്രവാദം മാത്രമല്ല, സലഫിസത്തിന്റേയും ഫാസിസത്തിന്റേയും അപകടങ്ങള്‍ വിശദീകരിക്കാനും സമുദായത്തെ ബോധവല്‍കരിക്കാനും തങ്ങള്‍ നേരത്തെ തയാറായതാണ്. ആ സമയത്ത് പൊതുഫ്‌ളാറ്റ് ഫോമിന്റെ പേരില്‍ സലഫിസത്തെ ഐ.എസുമായി ചേര്‍ക്കരുതെന്ന് വരെ സമ്മര്‍ദങ്ങളുണ്ടായിരുന്നു. ഇനിയെങ്കിലും വസ്തുത മനസ്സിലാക്കി വഹാബിസം ഉപേക്ഷിച്ച് അവര്‍ മുഖ്യധാരയിലേക്കു തിരിച്ചു വരികയാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."