HOME
DETAILS
MAL
കൈക്കൂലി ഇല്ലായ്മ ചെയ്യാന്‍ നിയമ ഭേദഗതിക്കൊരുങ്ങി ശൂറാ കൗണ്‍സില്‍
backup
November 12 2017 | 02:11 AM
റിയാദ്: അഴിമതി വിരുദ്ധ പോരാട്ടത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൊണ്ട് വന്നതിനു പുറമെ കൈക്കൂലി ഇല്ലായ്മ ചെയ്യാനുള്ള നിയമഭേദഗതിക്കൊരുങ്ങി സഊദി ശൂറാ കൗണ്‍സില്‍.
കാല് നൂറ്റാണ്ടു മുന്‍പുള്ള നിയമം പൊളിച്ചെഴുതി ഭേദഗതി വരുത്തി ശക്തമായ നിയമ നിര്‍മാണം നടത്തുകയാണ് ലക്ഷ്യം. അടുത്ത ബുധനാഴ്ച്ച നടക്കുന്ന ശൂറാ കൗണ്‍സില്‍ യോഗത്തിലാണ് ഇവ ചര്ച്ചക്കെടുക്കുകയെന്നു ബന്ധപ്പെട്ടവര്‍ സൂചന നല്കി.
നിലവില്‍ കൈക്കൂലി കേസില്‍ 27 വര്‍ഷം മുന്‍പുള്ള നിയമമാണ് അവലംബിക്കുന്നത്. ഇതിനു മാറ്റം വരുത്തി ശക്തമായ പരിഷ്കരണമാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."