സഊദിയില്‍ വീണ്ടും പുരാവസ്തുക്കള്‍ കണ്ടെത്തി
റിയാദ്: സഊദിയില്‍ വീണ്ടും പുരാവസ്തുക്കള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. വിവിധ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന നാണയങ്ങള്‍ പാത്രങ്ങള്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്. അടുത്തിടെ സമാപിച്ച പുരാ വസ്തു പ്രദര്‍ശനത്തില്‍ ഇവ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കിങ് സഊദ് യൂണിവേഴ്‌സിറ്റി പുരാവസ്തു വകുപ്പ് നടത്തിയ ഗവേഷണത്തില്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപയോഗിച്ചിരുന്ന സ്വര്‍ണ ദിനാറും കണ്ടെടുത്തവയില്‍ ഉള്‍പ്പെടും.
ഇസ്‌ലാമിക മധ്യ കാലത്ത് ഉപയോഗിച്ചതായിരുന്നു സ്വര്‍ണ ദിനാറെന്നാണ് അനുമാനം. 20 സെന്റിമീറ്റര്‍ ആഴത്തിലായാണ് ഇവ കണ്ടെത്തിയിയത്. റജാജില്‍ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ഫാഥ്വിമിയ്യൂന്‍ കാലഘട്ടത്തിലെ ആറു നാണയങ്ങളും ഖലീഫ മുസ്തന്‍സീറിന്റെ കാലഘട്ടത്തിലെ എഴുത്തോട് കൂടിയ സ്ഫടിക കുപ്പികള്‍, ചുമന്ന വൈഡൂര്യത്താലുള്ള മണ്‍പാത്രങ്ങള്‍, അലങ്കാര മുത്തുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
സകാക്കയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് സഊദിയിലെ തന്നെ പ്രധാന പുരാവസ്തു പ്രദേശമായ റജാജില്‍. ഇത് പുരാതന കാലത്തെ ശവകുടീരമാണെന്നാണ് ഗവേഷകരുടെ ബഹുഭൂരിഭാഗം അഭിപ്രായം. കാലാവസ്ഥാ വ്യതിയാനം മൂലമോ മറ്റോ നൊമാഡിസം ജീവിത രീതിയില്‍ നിന്നും സെദന്താരിസം ജീവിത രീതിയിലേക്ക് മാറിയതാവാം ഇവിടെയെന്നാണ് അനുമാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."