സഖ്യ സേന ആക്രമണത്തില്‍ യമന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനം തകര്‍ന്നു വ്യോമ ഗതാഗത നിയന്ത്രണം നീക്കി.
റിയാദ്: സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിനു നേരെ വ്യോമാക്രമണം നടത്തി. തലസ്ഥാന നഗരിയായ സന്‍ആയില്‍ സ്ഥിതി ചെയ്യുന്ന പ്രതിരോധ മന്ത്രാലയത്തിന് നേരെയാണ് ആക്രമണം നടന്നതെന്നും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു തവണയാണ് സഖ്യ സേന പോര് വിമാനങ്ങള്‍ മന്ത്രാലയത്തിനു നേരെ ആക്രമണം നടത്തിയതെന്ന് വിമത വിഭാഗമായ ഹൂതി നിയന്ത്രണത്തിലുള്ള അല്‍ മസീറ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെയും മന്താലയത്തിനു നേരെ ആക്രമണം നടത്തിയിരുന്നു. അതിന് ശേഷം മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഇപ്പോള്‍ ആക്രമണം നടത്തിയത്. ശനിയാഴ്ച സഊദി തലസ്ഥാന നഗരിയായ റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ അയച്ചതിനു പിന്നാലെ ശക്തമായ സൈനിക നീക്കമാണ് യമനില്‍ സഖ്യ സേന നടത്തുന്നത്.
അതെ സമയം, റിയാദ് ആക്രമണത്തെ തുടര്‍ന്ന് യമനിലെ മുഴുവന്‍ കര, വ്യോമ, ജലഗതാഗത മാര്‍ഗങ്ങളും അടച്ച നടപടിയില്‍ നിന്ന് സഖ്യ സേന പിന്‍വാങ്ങി. ഏദന്‍, സിയോണ്‍ വിമാനത്താവളങ്ങള്‍ വീണ്ടും തുറക്കുന്നതായി സഖ്യ സേന വെള്ളിയാഴ്ച രാത്രി വ്യക്തമാക്കി. ചരക്കു വിമാനങ്ങള്‍ക്ക് മാത്രമായാണ് ഇപ്പോള്‍ ഈ വിമാനത്താവളങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതെന്നും സഖ്യ സേന അറിയിച്ചു. ഞായറാഴ്ച മുതല്‍ ഇവിടെ നിന്നുള്ള വിമാനങ്ങള്‍ തിരിച്ചു തുടങ്ങുമെന്ന് യമന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രി മുറാദ് അല്‍ ഹലീമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."