സിറിയയിലെ തങ്ങളുടെ ശക്തികേന്ദ്രം തിരിച്ചുപിടിച്ച് ഐ.എസ്
ഡമസ്കസ്: സിറിയന്‍ സൈന്യത്തില്‍ നിന്ന് തങ്ങളുടെ ശക്തി കേന്ദ്രം തിരിച്ചുപിടിച്ച് ഐ.എസ്. കഴിഞ്ഞ ദിവസം സിറിയന്‍ സൈന്യം പിടിച്ചെടുത്ത അല്‍ ബുകമാല്‍ പ്രദേശമാണ് വീണ്ടും ഐ.എസ് കീഴടക്കിയത്. ഐ.എസിന്റെ ഏറ്റവും ശക്തി കേന്ദ്രമായ ഈ നഗരത്തിന്റെ മുഴുവന്‍ നിയന്ത്രണവും പിടിച്ചെടുത്തതായി സിറിയന്‍ സൈന്യം വ്യാഴാഴ്ച അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ഐ.എസ് നടത്തിയ ശക്തമായ ആക്രമണത്തിലൂടെ അല്‍ ബുകമാല്‍ പ്രദേശത്തിന്റെ 60 ശതമാനവും അവര്‍ തിരിച്ചുപിടിച്ചുവെന്ന് യു.കെ അടിസ്ഥാനമാക്കിയുള്ള മനുഷ്യാവകാശ നിരീക്ഷണ സംഘം തലവന്‍ റാമി അബ്ദുറഹ്മാന് പറഞ്ഞു.
ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന ദേര്‍ അസീസ് നഗരത്തിന്റെ കിഴക്കന്‍ പ്രദേശമാണ് അല്‍ ബുകമാല്‍. സിറിയന്‍ സൈന്യത്തിന്റെയും മറ്റു സൈനിക വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ ഇവിടെ ശക്തമായ പോരാട്ടം നടക്കുകയാണെന്ന് അബ്ദുറഹ്മാന് പറഞ്ഞു.
സിറിയയില്‍ പൂര്‍ണമായും ഐ.എസ് നഗരങ്ങള്‍ തിരിച്ചുപിടിച്ചുവെന്ന സൈന്യത്തിന്റെ പ്രഖ്യാപനം നടത്തിയതിന് ശേഷമാണ് ശക്തമായ തിരച്ചടിയുണ്ടായത്. ഇതിനെ തുടര്‍ന്ന് ഇറാഖ് സൈനിക വിഭാഗമായ ഇറാഖ് പോപ്പുലര്‍ മൊബൈലേസേഷന്‍ ഫോഴ്സ് ( പി.എം.എഫ്) രാജ്യം വിടണമെന്ന് സിറിയന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
അല്‍ ബുകമാല്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ മുഴവന്‍ പ്രദേശത്തിലുമുള്ള ഇറാഖ് സൈന്യത്തിന്റെ ഇടപെടല്‍ അവസാനിപ്പിക്കണം. ഇത് സിറിയന്‍ പരാമാധികാരത്തിനെതിരേയുള്ള നീക്കമാണിതെന്നും പ്രതിപക്ഷം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."