HOME
DETAILS
MAL
യു.എസ് ഇല്ലാതെ കരാറുമായി മുന്നോട്ട് പോവാന്‍ ടി.പി.പി അംഗ രാജ്യങ്ങളുടെ തീരുമാനം
backup
November 12 2017 | 02:11 AM
ഹനോയ്: യു.എസ് ഇല്ലാതെ ട്രാന്‍സ് പസഫിക് വ്യാപാര കരാറുമായി (ടി.പി.പി) മുന്നോട്ട് പോവാന്‍ അംഗരാജ്യങ്ങളുടെ തീരുമാനം. വിയറ്റ്നാം ജപ്പാന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
തങ്ങള്‍ക്ക് ഗുണകരമല്ലാത്ത കരാറാണെന്ന് പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ് കരാറില്‍ നിന്ന് പിന്മാറിയിരുന്നു. അതേസമയം ടി.പി.പി അംഗ രാജ്യങ്ങളില്‍ ഓരോന്നിനോടും പ്രത്യേകമായി ഉഭയകക്ഷി കരാറിനോട് താല്പര്യമുണ്ടെന്ന് ട്രംപ് ഏഷ്യ പസഫിക് ഉച്ചകോടിക്കിടെ വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ തൊഴില്‍ സംരക്ഷണത്തിന്റെ പേരു പറഞ്ഞാണ് ട്രംപ് കരാറില്‍ നിന്ന് പിന്മാറിയത്. എന്നാല്‍ യു.എസ് ഇല്ലാതെ കരാറുമായി മുന്നോട്ട് പോകുന്നതില്‍ കാനഡ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ കരാറിന്റെ ചര്‍ച്ചയിലും കാനഡ പങ്കെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."